സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോ?ഗത്തില്‍ അച്ചടക്കം ഉറപ്പാക്കാനും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനര്‍വിന്യസിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളില്‍ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആവശ്യമെങ്കില്‍ ഈ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്താമെന്നാണ് നിര്‍ദേശം.
ഓരോ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് ഉപയോ?ഗിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാലഹരണപ്പെട്ട പദ്ധതികള്‍ കണ്ടെത്തി അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളില്‍ പറയുന്നു. ചെലവുകള്‍ ബജറ്റ് വിഹിതത്തില്‍ കൂടാന്‍ പാടില്ല.
വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനം ഇല്ലാത്തതുമൂലം ജോലിയില്ലാതിരിക്കുന്ന ഡ്രൈവര്‍മാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കണം. ഇതോടെ, നിലവില്‍ വിവിധ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് പണിപോയേക്കും. ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ സാധാരണമായ സാഹചര്യത്തില്‍ കെഎസ്ഇബിയിലെ ഓഫ് ലൈന്‍ ബില്‍ കൗണ്ടറുകള്‍ അവസാനിപ്പിക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥരെ മാതൃവകുപ്പിലേക്ക് തിരികെ അയക്കണമെന്നാണ് നിര്‍ദേശം.
പിഎം ശ്രീ : പിണറായി വിജയന് – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം
പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവു…








