എയിംസ് വേണമെന്ന ആവശ്യത്തില്‍ കേരളവുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ചയെന്ന് കെ.വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
കൂടിക്കാഴ്ചയില്‍ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കും. രാവിലെ പതിനൊന്നരയ്ക്കാണ് കൂടിക്കാഴ്ച.
എയിംസ് കോഴിക്കോട് വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് കെ.വി തോമസ് . ആശാവര്‍ക്കേഴ്‌സിന്റെ സമരം ചര്‍ച്ചയാകില്ലെന്നും കെവി തോമസ് വ്യക്തമാക്കി.
നേരത്തെ വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമയം ചോദിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ വര്‍ധിപ്പിക്കണം, സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, എയിംസ് കേരളത്തിന് ലഭ്യമാക്കണം, കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ എന്നതടക്കം കേന്ദ്രമന്ത്രിക്ക് മുന്നില്‍ പറയുമെന്ന് വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…