
തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ഏജന്റിനെതിരെ നടപടി. പാളയംകുന്ന് പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാന് ഏജന്റായി പ്രവര്‍ത്തിക്കുന്ന ബിന്ദുവിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ബിന്ദുവിന്റെ ഏജന്‍സി വഴി 25 ലക്ഷത്തിലധികം രൂപയുടെ തിരിമറി നടന്നതായി പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിച്ച് വസ്തുതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
കണ്ണൂര്‍: വീട്ടില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ തന്ത്രപരമായി പിടികൂടി വിജിലന്‍സ്. കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്….
പാളയംകുന്ന് പോസ്റ്റ് ഓഫീസില്‍ റെക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ഡി) നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ പാളയംകുന്ന് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പരാതിയുള്ളവര്‍ വര്‍ക്കല ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണം. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ബിന്ദുവുമായി യാതൊരുവിധ പണമിടപാടും നടത്താന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. മഹിളാപ്രധാന്‍ ഏജന്റുമാരുമായി ബന്ധപ്പെട്ട പരാതികള്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാനായി 0471 – 2478731 എന്ന നമ്പരും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ബിന്ദു ഈ തുക തിരിച്ചടച്ചെന്നും തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…






