മലപ്പുറം : ആം ആദ്മി പാര്‍ട്ടിയെ കൂടെ നിര്‍ത്തി മുന്നണി ഉണ്ടാക്കി അന്‍വറിന്റെ പരീക്ഷണം. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്ത് മൂന്നാം മുന്നണിയായി മാറുമെന്നാണ് അന്‍വറിന്റെ അവകാശവാദം.
തൃണമൂലിന്റെ ചിഹ്നം ഒഴിവാക്കാനും തോല്‍വിയുടെ ഭാരം ഒറ്റക്ക് ചുമക്കാതിരിക്കാനുമായി അന്‍വര്‍ കണ്ടെത്തിയ മാര്‍ഗമാകാം ഈ മുന്നണിയെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പാര്‍ട്ടിക്ക് രജിസ്‌ട്രേഷനില്ലെന്നും ചിഹ്നം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ മറ്റൊരു ചിഹ്നത്തില്‍ മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അന്‍വറിന്റെ ചരിത്രം പരിശോധിക്കുന്നില്ലെന്നും അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ മാത്രമാണ് മുന്നണിയില്‍ ചേരാന്‍ മാനദണ്ഡമാക്കിയതെന്നും ആം ആദ്മി നേതൃത്വം വ്യക്തമാക്കി.
അന്‍വറിന്റെ നാമ നിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ തൃണമൂല്‍ ജില്ലാ നേതാക്കള്‍ പങ്കെടുത്തു. ഈ മുന്നണി ഒരു മൂന്നാം മുന്നണിയായി വളരുമെന്നാണ് ഇരു പാര്‍ട്ടികളുടെയും അവകാശവാദം. സമീപകാലത്ത് കൂടുതല്‍ ചെറുപാര്‍ട്ടികള്‍ മുന്നണിയിലെത്തുമെന്ന് അന്‍വര്‍ അവകാശപ്പെടുന്നുണ്ട്. പ്രധാനമായും ചെറിയ ദളിത് സംഘടനകള്‍ പ്രാദേശികമായി ബന്ധിച്ചു നില്‍ക്കുന്ന ഗ്രൂപ്പുകള്‍ എന്നിവയാണ് അന്‍വര്‍ ലക്ഷപ്പെടുന്നത്. അടുത്തു തെരഞ്ഞെടുപ്പിന് മുമ്പ് ഇവയെ തൃണമൂലില്‍ ലയിപ്പിക്കാനും അന്‍വര്‍ ലക്ഷ്യമിടുന്നുണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








