Education
ആകാശത്ത് ഇന്ന് ദ്യശൃവിസ്മയം
ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച. ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുമുണ്ട്.ഓഗസ്റ്റ് 30ന് ആണ് ഈ മാസത്തെ രണ്ടാമത്തെ സൂപ്പര്‍മൂണ്‍. ഇന്നത്തെ സൂപ്പര്‍മൂണ്‍ ഇന്ത്യയിലും ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ആരംഭിക്കുക.…
Read More »ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഒന്നാംഘട്ടം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംഇന്ന് ചെയ്യും
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.മംഗലപുരത്ത് ടെക്‌നോപാര്‍ക്ക് ഫേസ്-4ല്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കബനി ബില്‍ഡിങ്ങിന്റെ രണ്ടാം നിലയില്‍ 13,000 ചതുരശ്രഅടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തെ വളരുന്ന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ബിസിനസ് യൂണിറ്റുകള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഇന്‍ഡസ്ട്രി 4.0 ടെക്‌നോളജീസ്, ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് ആന്‍ഡ് സ്മാര്‍ട്ട് ഹാര്‍ഡ് വെയര്‍,…
Read More »5ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ 100 ലാബ്.
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ് കോളേജുകളില്‍ 100 ലാബുകള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യുവാക്കളെയും സാങ്കേതിക സംരംഭങ്ങളെയും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വികസനത്തിനായി മൂന്ന് കേന്ദ്രങ്ങളും തുറക്കും. മറ്റു പ്രഖ്യാപനങ്ങള്‍: 1)പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ അനുവദിക്കും 2)സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശരഹിത വായ്പകള്‍ നല്‍കും 3)2023-24 സാമ്ബത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ…
Read More »താല്‍ക്കാലികക്കാര്‍ക്ക് നിയമനചാകര; കെട്ടിപ്പൂട്ടി പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അവസരമൊരുക്കി കേരള പബ്ലിക് സര്‍വിസ് കമീഷന്‍. റാങ്ക് ലിസ്റ്റുകള്‍ പുറത്തിറക്കുന്നതില്‍ പി.എസ്.സി മെല്ലെപ്പോക്ക് നയം തുടരുന്നതോടെ കസേരകള്‍ താല്‍ക്കാലികക്കാര്‍ക്ക് വീതംവെക്കാനുള്ള ലേലംവിളികളാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത്.ഇതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് നിയമനങ്ങള്‍ വേണ്ടെന്ന് മന്ത്രിമാര്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍നിന്നാണ് കേരളത്തിലെ പ്രധാന ഓഫിസുകളായ ഗവ. സെക്രട്ടേറിയറ്റ്, നിയമസഭ സെക്രട്ടേറിയറ്റ്, പി.എസ്.സി, അഡ്വക്കറ്റ് ജനറല്‍ ഓഫിസ് എന്നിവയിലെ അസിസ്റ്റന്റ്, കേരള…
Read More »പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ നാളെ വരെ
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ വൈകീട്ട് അഞ്ചുമണി വരെ.സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു27…
Read More »സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി.ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും.ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്.കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More »CBSE 10th Result 2022: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഉടന്‍ എത്തിയേക്കും; പരിശോധിക്കേണ്ടത് എങ്ങനെ?
CBSE 10th Result 2022 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ, ജൂലൈ 4 ന് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രസിദ്ധികരണത്തിന് ശേഷം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, ഡിജിലോക്കര്‍, എസ്എംഎസ് എന്നിവയിലൂടെ പരീക്ഷ ഫലം കുട്ടികള്‍ക്ക് ലഭ്യമാകും. അതേസമയം സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം ജൂലൈ 10 ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറയുന്നതനുസരിച്ച്…
Read More »പ്ലസ് ടു പരീക്ഷയില്‍ 83. 87 ശതമാനം വിജയം; സേ പരീക്ഷ ജൂലൈ 25 മുതല്‍
തിരുവന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനം പേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ട്. ഇത്തവണയും ഗ്രേസ് മാര്‍ക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജൂലൈ 25 മുതല്‍ സേ പരീക്ഷകള്‍ നടക്കും.3,61,091 പേര്‍ പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 3,02, 865 പേരാണ്. സര്‍ക്കാര്‍ സ്്കൂലില്‍ 81. 72 ശതമാനമാണ് വിജയം. എയിഡഡ് സ്‌കൂളില്‍ 86.02 ശതമാനവും അണ്‍ എയിഡഡില്‍ 81.12 ശതമാനവുമാണ് വിജയം.വിജയശതമാനത്തില്‍ മുന്നില്‍…
Read More »കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നായിരുന്നു ജനുവരിയില്‍ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഗവര്‍ണര്‍…
Read More »വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വേണ്ട; നിരോധനത്തിന് എതിരായ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
ബംഗളൂരൂ: ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി തള്ളി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബ്. നിലവില്‍ ഹിജാബ് നിരോധനം മതാചാരത്തിന്റെ ഭാഗമാണെന്നോ ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നോ…
Read More »









