Obitury
മാറു മറക്കല്‍ സമര പോരാളി ദേവകി നമ്പീശന്‍ അന്തരിച്ചു
അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്. എന്‍ നമ്പീശന്റെ ഭാര്യയും പ്രസിദ്ധമായ മാറു മറക്കല്‍ സമര പോരാളിയുമായ ദേവകി നമ്പീശന്‍ (89) അന്തരിച്ചു. തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താലത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍ സമരത്തില്‍ വനിതകള്‍ക്ക് ധൈര്യവും ആവേശവും പകര്‍ന്നത് ദേവകി നമ്പീശന്‍ ആയിരുന്നു.
Read More »ബ്രേക്കിങ് ബാഡ് താരം മൈക് ബാഡിയ അന്തരിച്ചു
ന്യൂയോര്‍ക്ക്; പ്രമുഖ വെബ്സീരീസായ ബ്രേക്കിങ് ബാഡ് താരം മൈക് ബാഡിയ അന്തരിച്ചു.52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ജൂണ്‍ ഒന്നിന് മിഷിഗണിലെ വീട്ടില്‍ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മൈക്കിന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്നും അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.നെറ്റ്ഫ്ളിക്സ് സീരീസായ ബ്രേക്കിങ് ബാഡില്‍ ഡെന്നിസ് മാര്‍ക്കോവ്സ്‌കി എന്ന കഥാപാത്രത്തെയാണ് മൈക്ക് അവതരിപ്പിച്ചത്. സീരീസിലെ മൂന്ന് എപ്പിസോഡിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ബ്രേക്കിങ് ബാഡ് കൂടാതെ അമേരിക്കന്‍…
Read More »കാസര്‍ഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കാസര്‍ഗോഡ് അഡൂര്‍ പയസ്വിനി പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകന്‍ മുഹമ്മദ് ആസിഫ്, ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More »ബിനാലെയോടുള്ള പൊതുജന താത്പര്യത്തെ നിന്ദിക്കരുത്: ആൻ സമത്ത്
കൊച്ചി: ജീവിതത്തിന്റെ സമസ്‌തതല സ്പർശിയായ വലിയ സാംസ്‌കാരിക പ്രസ്ഥാനമായ കൊച്ചി ബിനാലെയെ കളങ്കപ്പെടുത്തുന്നത് , അതിനു ശ്രമിക്കുന്നത് പോലും കലാപ്രവർത്തകർക്ക് ചേർന്നതല്ലെന്ന് മലേഷ്യൻ, അമേരിക്കൻ കലാപ്രവർത്തകയും അറിയപ്പെടുന്ന ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റുമായ ആൻ സമത്ത്. വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളും സ്വാഭാവികം. പക്ഷെ ആത്യന്തികമായി എല്ലാവരും കലാപ്രവർത്തകരാണ്. ഒരുമിച്ചിരുന്ന് ഭിന്നതകൾ തീർക്കുകയാണ് വേണ്ടത്. താനാണ് താൻ മാത്രമാണ് മികച്ചതെന്ന ചിന്ത കലാകാരന് ചേർന്നതല്ല. വലിയൊരു മേളയുടെ എല്ലാവേദികളും തുറക്കാൻ വൈകുന്നത് ഉൾപ്പെടെ…
Read More »കലാനിലയം ഗോപിനാഥന്‍ അന്തരിച്ചു
തൃശൂര്‍ കഥകളി നടനും ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തിലെ പ്രധാന വേഷ അധ്യാപകനുമായ കലാനിലയം ഗോപിനാഥന്‍ (55) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലായിരുന്നുപ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം പ്രഷീജയാണ് ഭാര്യ. ഹരികൃഷ്ണന്‍, യദുകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം ഇന്ന് ഉച്ചക്ക് മൂന്നു മണി മുതല്‍ 4.30 വരെ ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.
Read More »ഹാരിപോട്ടര്‍ താരം റോബി കോല്‍ട്രെയിന്റെ മരണകാരണം വിവിധ അവയങ്ങള്‍ പ്രവര്‍ത്തനരഹിതമായതെന്ന് റിപ്പോര്‍ട്ട്
ഹാരിപോട്ടര്‍ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ റോബി കോല്‍ട്രെയിന്റെ മരണകാരണം വിവിധ അവയങ്ങള്‍ പ്രവര്‍ത്തനരഹിതമായതെന്ന് റിപ്പോര്‍ട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്‌കോട്ട്‌ലന്‍ഡില്‍ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.അന്തോണി റോബര്‍ട്ട് മക്മില്ലന്‍ എന്നാണ് റോബി കോല്‍ട്രെയിന്റെ ശരിയായ പേര്. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ റൂബിയസ് ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി. ഐടിവി ഡിക്ടറ്റീവ് നാടകമായ…
Read More »സ്റ്റാറ്റന്‍ഐലന്റ് തെരുവില്‍ നായ്ക്കളുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്കു കടിയേറ്റു
സ്റ്റാറ്റന്‍ഐലന്റ് (ന്യൂയോര്‍ക്ക്): തെരുവില്‍ അഴിഞ്ഞാടിയ ഒരുപറ്റം നായ്ക്കളുടെ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ക്കു കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടില്‍ നിന്നാണ് എട്ടു പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ്ക്കള്‍ തെരുവിലെത്തിയത്. 250 യോര്‍ക്ക് അവന്യുവിലെ വീട്ടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന 2, 13, 19 വയസ് വീതമുള്ള പെണ്‍കുട്ടികളാണ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിനിരകളായത്.കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരേയും രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍…
Read More »ചിത്രകാരന്‍ കിത്തോ അന്തരിച്ചു
തിരുവനന്തപുരം> പ്രശസ്ത ചിത്രകാരന്‍ കിത്തോ (83)അന്തരിച്ചു. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങള്‍ വരച്ചും ശില്‍പങ്ങള്‍ ഉണ്ടാക്കിയും പരിശീലിച്ച ഇദ്ദേഹം, സ്‌കൂള്‍ പഠനകാലത്ത് തന്നെ കൊച്ചിന്‍ ബ്ലോക്ക്സ് എന്ന സ്ഥാപനത്തിലേക്ക് പ്രിന്റിംഗിനായുള്ള ചിത്രങ്ങള്‍ വരച്ച് നല്‍കിയിരുന്നു. മഹാരാജാസ് കോളേജില്‍ പ്രീയൂണിവേഴ്സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ മികച്ച ആര്‍ട്ടിസ്റ്റിനുള്ള ഗോള്‍ഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോന്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീയൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ച…
Read More »ഷെര്‍ലി രാജന്‍ നിര്യാതയായി
ഡാലസ്/കൃഷ്ണപുരം:കാപ്പില്‍ കിഴക്ക് ഗ്രീന്‍വ്യൂ ബംഗ്ലാവില്‍ പരേതനായ തുള്ള കുളത്തില്‍ പി റ്റി രാജന്റെ ഭാര്യ ഷേര്‍ലി രാജന്‍ (66)നിര്യാതയായി.ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി സന്തോഷ് കാപ്പിലിന്റെ(ഡാളസ് )സഹോദരിയാണ് പരേത.ഗ്രീന്‍ ബംഗ്ലാവില്‍ പരേതരായ കെ എസ് ജോഷ്വാ യുടെയും കുഞ്ഞു കുഞ്ഞുമ്മ ജോഷ്വയുടേയും മകളാണ് ഷെര്‍ലി.ഭൗതികശരീരം 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്‌കാര ശുശ്രൂഷ 2 30ന് ഭവനത്തില്‍ ആരംഭിച്ച 3 മണിക്ക് കാപ്പില്‍ സെന്റ് പോള്‍സ് സിഎസ്‌ഐ…
Read More »എ.ആര്‍.രാജ രാജവര്‍മ്മ അന്തരിച്ചു
കോട്ടയം വയസ്‌ക്കര രാജ്ഭവനിലെ എ.ആര്‍.രാജ രാജ വര്‍മ്മ (ഓമന തിരുമേനി – 90) അന്തരിച്ചു. വര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.വയസ്‌ക്കര രാജകുടുംബത്തിലെ അഷ്ട വൈദ്യ പാരമ്പര്യ ചികിത്സകനായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വയസ്‌ക്കര വീട്ടുവളപ്പില്‍ നടക്കും. തൃപ്പൂണിത്തുറ രാജകുടുംബാംഗം സൗമവതി തമ്പുരാട്ടിയാണ് ഭാര്യ. മക്കള്‍: സുനില്‍ വര്‍മ്മ (കണ്ണന്‍), രാജേഷ് വര്‍മ്മ, സൂരജ് വര്‍മ്മ.
Read More »











