Football News
ലൂണയുടെ പകരക്കാരനെത്തി ; യൂറോപ്യന്‍ നാഷണല്‍ ടീം ക്യാപ്റ്റനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്..
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എല്ലാ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും വളരെയധികം ആകാംക്ഷയോടെ കാത്തിരുന്നത് ലൂണയുടെ പകരക്കാരന്‍ വേണ്ടിയായിരുന്നു. ഇപ്പോളിത ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനായി ലിത്വാനിയ നാഷണല്‍ ടീമിന്റെ ക്യാപ്റ്റനായ ഫെഡര്‍ സെര്‍നിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ സീസണ്‍ അവസാനിക്കുന്ന വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.32 കാരനായ ലിത്വാനിയന്‍ ഫോര്‍വേഡ് യൂറോപ്യന്‍ ഫുട്‌ബോളിലെ ശ്രദ്ധേയ സാന്നിധ്യമാണ്, വിവിധ ലീഗുകളില്‍…
Read More »സൂപ്പര്‍ കപ്പില്‍ ഐ ലീഗ് സംഘത്തെ 3-1ന് വീഴ്ത്തി കൊമ്പന്‍മ്മാര്‍
കലിംഗ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ആദ്യ കളിയില്‍ ഷില്ലോങ് ലജോങ്ങിനെ തകര്‍ത്തു. 2024 കലിംഗ സൂപ്പര്‍ കപ്പില്‍ ആരാധകര്‍ ആഗ്രഹിച്ച തുടക്കം നേടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ വിജയം. ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ മൊഹമ്മദ് അസറാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍ കിടിലന്‍ പ്രകടനം കാഴ്ച വെച്ച പെപ്ര തന്നെയാണ് ഹീറോ…
Read More »കായിക, യുവജന മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ഒമാനും ബഹ്‌റൈനും
മസ്‌കത്ത്: ഒമാന്‍ സാംസ്‌കാരിക, കായിക യുവജന മന്ത്രി ദീ യസിന്‍ ബിന്‍ ഹൈതം അല്‍ സഈദ് ബഹ്റൈനിലെ അല്‍ വാദി കൊട്ടാരത്തില്‍ മനുഷ്യസ്നേഹത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് കായിക, യുവജന മേഖലകളില്‍ നിലവിലുള്ള സഹകരണത്തിന്റെ വശങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തു.
Read More »ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു
സലാല: ശൈത്യകാല അവധിക്ക് ഫ്യൂച്ചര്‍ അക്കാദമി ഫോര്‍ സ്‌പോട്‌സ് സലാലയില്‍ വിദ്യാര്‍ഥികള്‍ക്കായ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു.അല്‍ നാസര്‍ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി ആറു വരെ നടന്ന ക്യാമ്ബില്‍ 28 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 130 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ലോയ്ഡ് കെല്ലര്‍, കസൂന്‍, നിലങ്ക എന്നിവര്‍ മുഖ്യ പരിശീലകരായിരുന്നു. ശാന്തി,റോഷന്‍,സച്ചു, റിജുരാജ്,സഹദ് എന്നിവരും പരിശീലനത്തിനു നേതൃത്വം നല്‍കി.സമാപന ചടങ്ങില്‍ ദോഫാറിലെ കള്‍ച്ചര്‍ ,യൂത്ത്, സ്‌പോട്‌സ്…
Read More »സൂപ്പര്‍ കപ്പിന് കൊമ്പന്മാര്‍ ഇന്നിറങ്ങുന്നു; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ ഐ-ലീഗിലെ വമ്പന്മാര്‍… മത്സരം തത്സമയം ഫ്രീയായി കാണാം…
ഒട്ടേറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ തവണ സൂപ്പര്‍ കപ്പിന് ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കാന്‍ കേള്‍പ്പുള്ള മികച്ച സ്‌ക്വാഡിനെ തന്നെയാണ് ഇവാനാശാന്‍ സൂപ്പര്‍ കപ്പിനായി തിരെഞ്ഞെടുത്തിയിട്ടുള്ളത്.സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ-ലീഗ് ക്ലബ്ബായ ഷിലോങ്ങ് ലാജോങിനെ നേരിടും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കലിംഗ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക ഐഎസ്എലിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെയും ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്…
Read More »ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം മരിയോ സഗാലോ അന്തരിച്ചു ; കളിക്കാരനായും പരിശീലകനായും കപ്പുയര്‍ത്തിയയാള്‍
കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേട്ടം സ്വന്തമാക്കിയ ഫുട്ബോളിലെ ബ്രസീലിയന്‍ ഇതിഹാസം മരിയോ സഗല്ലോ (92) അന്തരിച്ചു.പ്രാദേശികസമയം ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. കളിക്കാരനായും കോച്ചായും ലോകകപ്പ് ഫൈനലില്‍ ആറു തവണ എത്തിയതിന്റെ റെക്കോഡ് പേരിലുള്ള സഗാലോയ്ക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. മരണം അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ സ്ഥിരീകരിച്ചു. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് സെപ്റ്റംബറില്‍ 20 ദിവസത്തെ താമസത്തിന് ശേഷം ബോക്സിംഗ് ദിനത്തില്‍ റിയോ ഡി ജനീറോയിലെ…
Read More »ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റി അംഗീകരിക്കില്ലെന്ന് സഞ്ജയ് സിംഗ്
ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റി അംഗീകരിക്കില്ലെന്ന് സഞ്ജയ് സിംഗ്. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് താല്‍ക്കാലിക അഡ് ഹോക് കമ്മറ്റി രൂപികരിച്ചത്. ഇതിനെതിരെയാണ് പുതിയ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന സഞ്ജയ് സിംഗ് രംഗത്തുവന്നത്.താന്‍ പുതിയ സമിതിയില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യപരമായാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഗുസ്തി ഫെഡറേഷന്‍ സ്വയംഭരണമുള്ള സംഘടനയാണ്. തന്റെ അനുവാദമില്ലാതെ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ സാധിക്കില്ല.…
Read More »ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്; ചെന്നൈ ടീമിനെ സ്വന്തമാക്കി നടന്‍ സൂര്യ
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ ചെന്നൈ ടീമിനെ സ്വന്തമാക്കി നടിപ്പിന്‍നായകന്‍ സൂര്യ. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം പങ്കുവച്ചത്.നമുക്ക് ഒരുമിച്ച് നിന്ന് കായിക മികവിന്റെ ഒരു പുതുചരിത്രം സൃഷ്ടിക്കാമെന്ന് താരം സമൂഹമാദ്ധ്യമമായ എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കാര്യം അറിയിക്കുകയാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് നമുക്ക് കായിക മികവിന്റെ ഒരു പുതുചരിത്രം സൃഷ്ടിക്കാം’. എന്നായിരുന്നു സൂര്യ എക്സില്‍ കുറിച്ചത്.…
Read More »ബുണ്ടസ്ലിഗ: എഫ്സി ബയേണില്‍ തോമസ് മുള്ളര്‍ കരാര്‍ നീട്ടി
പരിചയസമ്പന്നനായ ഫോര്‍വേഡ് തോമസ് മുള്ളര്‍ 2025 ജൂണ്‍ 30 വരെ മറ്റൊരു സീസണിനായി എഫ്സി ബയേണ്‍ മ്യൂണിക്കുമായി കരാര്‍ നീട്ടിയതായി ജര്‍മ്മന്‍ ചാമ്ബ്യന്മാര്‍ അറിയിച്ചു.2000-ല്‍ 10 വയസ്സുള്ളപ്പോള്‍ ക്ലബ്ബില്‍ ചേര്‍ന്ന മുള്ളര്‍, ഇപ്പോള്‍ ബവേറിയന്‍ ഭീമന്മാരുമായുള്ള ബന്ധം 2025 വരെ നീട്ടും.”എഫ്സി ബയേണിലെ എന്റെ യാത്ര തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു ടീമെന്ന നിലയിലും മുഴുവന്‍ ക്ലബ്ബെന്ന നിലയിലും ഞങ്ങള്‍ വിജയകരമായി തുടരുന്നതില്‍ എന്റെ പങ്ക് വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.…
Read More »ഷഹീന്‍ അഫ്രീദിയുടെ യഥാര്‍ത്ഥ പ്രശ്‌നം: രവി ശാസ്ത്രി പറയുന്നു
ഓപ്റ്റസ് സ്റ്റേഡിയത്തില്‍, പരമ്ബരയുടെ രണ്ടാം ദിനം പാക്കിസ്ഥാന്‍ പേസ് ആക്രമണത്തിന് സാക്ഷ്യം വഹിച്ചു. നസീം ഷായുടെയും ഹാരിസ് റൗഫിന്റെയും സേവനം ഇല്ലാതെ ബൗളിംഗ് നടത്തിയ ഓസ്ട്രേലിയ 487 എന്ന കിടിലന്‍ സ്‌കോര്‍ നേടിയപ്പോള്‍ ഫയര്‍ പവറിന്റെ അഭാവം പ്രകടമായിരുന്നു.പാക്കിസ്ഥാന്റെ ബൗളിംഗ് ആയുധപ്പുരയിലെ അപൂര്‍വ കാഴ്ചയായ പേസിന്റെ അഭാവം ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആശങ്കയ്ക്ക് കാരണമായി.പേസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏക റേഞ്ചറായ ഷഹീന്‍ അഫ്രീദിയാണ് ഭാരം ചുമക്കുന്നത്. ആദ്യ 95 ഓവറുകളില്‍, അഫ്രീദി ബൗള്‍…
Read More »











