Football News
കേരളാ ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്.സിയെ 2-1 ന് തോല്‍പ്പിച്ചു
കൊച്ചി: ആശാന് ഗുരുദക്ഷിണയൊരുക്കി മഞ്ഞപ്പടയ്ക്ക് മിന്നും ജയം. സ്വന്തം തട്ടകത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്.സിയെ 2-1 നാണു തോല്‍പ്പിച്ചത്്. 10 മത്സരങ്ങള്‍ പുറത്തു നിന്ന കോച്ച് ഇവാന്‍ വുക്മനോ വിച്ചിനു ഇന്നലെ ശിഷ്യര്‍ നല്‍കിയത് അഭിമാന നിമിഷം. ദിമിത്രിയോസ് ഡയാമാന്റകോസ്, നായകന്‍ അഡ്രിയാന്‍ ലൂണ വല കുലുക്കി. ഒഡീഷയ്ക്കു വേണ്ടി ഡീഗോ മൗറീഷ്യോ ഗോളടിച്ചു.അഞ്ചാം മിനിറ്റില്‍ രാഹൂലിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യഗോളിന്…
Read More »ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഇന്ന് നേര്‍ക്കുനേര്‍
കൊച്ചി: നാലാമത്തെ അങ്കത്തിനൊരുങ്ങി കേരത്തിന്റെ മഞ്ഞപ്പട . നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ .കൊച്ചി കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. മധ്യനിരയിലെ സൂപ്പര്‍ താരമായ ജീക്‌സണ്‍ സിങ്ങില്ലാതെയാണ് ആതിഥേയര്‍ ഇറങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ടീം ഒരുങ്ങുന്നതെന്നും ഹോം ഗ്രൗണ്ടില്‍ പരമാവധി പ്രകടനം കാഴ്ചവെക്കുമെന്നും മുന്നേറ്റതാരമായ ദിമിത്രിയോസ് ഡയമന്റക്കോസ് വ്യക്തമാക്കി.ഈമാസം എട്ടിന് മുംബൈ സിറ്റിക്കെതിരായി നടന്ന മത്സരത്തില്‍ തോളിന് പരിക്കേറ്റ ജീക്‌സണ്‍ ചികിത്സയിലാണ്. ജീക്‌സണിന്റെ ശസ്ത്രക്രിയ അടുത്തയാഴ്ച…
Read More »കേരളം സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു, നിജോ ഗില്‍ബേര്‍ട്ട് നായകന്‍
സന്തോഷ് ട്രോഫി ആദ്യ റൗണ്ടിനു മുന്നോടിയായി 22 അംഗ ടീം കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ന് പ്രഖ്യാപിച്ചു. നിജോ ഗില്‍ബേര്‍ട്ട് ആയിരിക്കും ടീമിനെ നയിക്കുന്നത്.ഡിഫന്‍ഡര്‍ ജി സഞ്ജു വൈസ് ക്യാപ്റ്റനും ആകും. സതീവന്‍ ബാലന്‍ ആണ് പരിശീലകന്‍. ഒക്ടോബര്‍ 9 മുതല്‍ ഗോവയില്‍ വെച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നത്. ഒക്ടോബര്‍ 11ന് ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ജമ്മി കാശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്.…
Read More »അണ്ടര്‍ 19 സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍, പാകിസ്താനെ നേരിടും
കാഠ്മണ്ഡു: 2023 അണ്ടര്‍ 19 സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ വിജയം നേടിയത്. ഫൈനലില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 3-2 നാണ് ഇന്ത്യയുടെ വിജയം. 26-ാം മിനിറ്റില്‍ സാഹില്‍ ഖുര്‍ഷിദിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 74-ാം…
Read More »ലക്ഷ്യം ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ച; ദടക് സെറി
ബെംഗളൂരു: ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി പദ്ധതികള്‍ നടപ്പാക്കുമെന്ന് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) ജനറല്‍ സെക്രട്ടറി ദടക് സെറി വിന്‍ഡ്സര്‍ ജോണ്‍.ഫിഫയുടെ സഹായത്തോടെയാണ് ഫുട്ബോളിന്റെ വളര്‍ച്ചക്കുളള പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മികച്ച പരിശീലകരുണ്ടെങ്കില്‍ മാത്രമേ മികച്ച താരങ്ങളെ സൃഷ്ടിക്കാനാകൂ. ചെറുപ്പത്തിലെ കുഞ്ഞുങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞ് മതിയായ പരിശീലനം നല്‍കാനാണ് ശ്രമം. താഴേക്കിടയിലുള്ള ഫുട്ബാളിന്റെ വളര്‍ച്ച, ഫുട്ബോളിലെ യുവാക്കളുടെയും വനിതകളുടെയും പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും.…
Read More »ഇരട്ട അസിസ്റ്റുമായി മെസ്സി ; ഇന്റര്‍മയാമിയ്ക്ക് ജയം
ഇതിഹാസതാരം ലിയോണേല്‍ മെസ്സി വീണ്ടും തിളങ്ങിയ മത്സരത്തില്‍ ഇന്റര്‍മയാമിയ്ക്ക് മൂന്ന്ഗോള്‍ ജയം. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ലോസ് ഏഞ്ചല്‍സ് എഫ് സിയെ 3-1 നായിരുന്നു മിയാമി വീഴ്ത്തിയത്. കളിയില്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും രണ്ടു ഗോളിനും അസിസ്റ്റുമായി താരം തിളങ്ങി. ഫാകു ഫാരിയസും, ജോര്‍ഡി ആല്‍ബയും കമ്ബാനയും ഗോളടിച്ചു.കളിയുടെ 13 ാം മിനിറ്റില്‍ ഇന്റര്‍മയാമി മുന്നിലെത്തിയിരുന്നു. ടോട്ടോ അവിലേസ് നീട്ടിക്കൊടുത്ത പന്തില്‍ ഫാകു ഫരിയാസിന്റെ അസാധ്യമായ ഫിനിഷായിരുന്നു ടീമിനെ മുന്നിലെത്തിച്ചത്.…
Read More »ഹാളണ്ട് പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍
പ്രഫഷനല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാളണ്ടിന്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ പ്രകടനമാണു താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സഹതാരങ്ങളായ കെവിന്‍ ഡിബ്രൂയിന്‍, ജോണ്‍ സ്റ്റോണ്‍സ്, ആഴ്‌സണലിന്റെ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ബുകായോ സാക്ക, മുന്‍ ടോട്ടന്‍ഹാം താരമായ ഹാരി കെയ്ന്‍ എന്നിവരെ പിന്തള്ളിയാണു ഹാളണ്ട് ഒന്നാമതെത്തിയത്. 53 മത്സരങ്ങളില്‍നിന്ന് 52 ഗോളുകളാണു താരം കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്.…
Read More »വീണ്ടും ഇരട്ടഗോളുമായി മെസ്സി; ലീഗ് കപ്പില്‍ ഇന്റര്‍മിയാമി ക്വാര്‍ട്ടറില്‍
മെസ്സിയുടെ ഇരട്ടഗോളും രണ്ടുടീമിന്റെയും സെല്‍ഫ്ഗോളും കണ്ട മത്സരത്തില്‍ ലിയോണേല്‍ മെസ്സിയിലൂടെ മുഖം മിനുക്കിയ ഇന്റര്‍മിയാമിയ്ക്ക് ലീഗ് കപ്പില്‍ വീണ്ടും വിജയം.പ്രീക്വാര്‍ട്ടറില്‍ അവര്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എഫ്.സി. ഡള്ളാസിനെ മറികടന്നു. സാധാരണ സമയത്ത് ഇരുടീമും നാലു ഗോളുകള്‍ വീതമടിച്ച് സമനില പാലിക്കേണ്ടി വന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-5 എന്ന നിലയലായിരുന്നു മിയാമിയുടെ വിജയം.കളിയുടെ ഭൂരിഭാഗം സമയവും പന്ത് മിയാമിയുടെ കളിക്കാരുടെ പക്കലായിരുന്നു. കളി ഏഴു മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ മെസ്സിയിലൂടെ മിയാമി…
Read More »ഫിഫ വനിതാ ലോകകപ്പ് നോക്കൗട്ടുകള്‍ ഇന്ന് ആരംഭിക്കും;വനിതാ ലോകകപ്പ് റൗണ്ട്16 2023 ഓഗസ്റ്റ് 5-ന് ആരംഭിക്കുന്നു.
2023 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും നടക്കുന്ന ഫിഫ വനിതാ ലോകകപ്പ് 2023 ഇതിനകം തന്നെ ചില വലിയ അട്ടിമറികള്‍ കണ്ടു, ഒടുവില്‍ മികച്ച 16 ടീമുകളിലേക്ക് ചുരുങ്ങി. 48 മത്സരങ്ങള്‍ക്ക് ശേഷം, ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ റൗണ്ട് ഓഫ് 16-ല്‍ എത്തി, നോക്കൗട്ട് ഗെയിമുകള്‍ ഇപ്പോള്‍ ഡബ്‌ള്യഡബ്യുസി 2023-ന്റെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിര്‍ണ്ണയിക്കും. എട്ട് രാജ്യങ്ങള്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു.…
Read More »അവസാന ലോകകപ്പില്‍ ബ്രസീല്‍ ഇതിഹാസം മാര്‍ത്തയ്ക്ക് നിരാശ:ജമൈക്കയോട് സമനില
മെല്‍ബണ്‍ വനിതാ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മാര്‍ത്തയ്ക്ക് നിരാശയോടെ മടക്കം. അവസാന ലോകകപ്പിനിറങ്ങിയ ബ്രസീലിന്റെ ഇതിഹാസ താരത്തിന് കണ്ണീരോടെ മടങ്ങേണ്ടിവന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ജമൈക്കയോട് സമനില വഴങ്ങി ബ്രസീല്‍ പുറത്തായപ്പോള്‍ മുപ്പത്തേഴുകാരിയുടെ സ്വപ്‌നംകൂടിയാണ് തകര്‍ന്നത്. ആറ് ലോകകപ്പ് കളിച്ചിട്ടും കിരീടം നേടാനായില്ല. 2003ല്‍ ആദ്യമായി ലോകകപ്പ് കളിച്ച മാര്‍ത്ത ഗോളടിയില്‍ മുന്നിലാണ്. ആകെ 17 ഗോളാണ് ലോകകപ്പില്‍ നേടിയത്. ഇക്കുറി അവസാന ലോകകപ്പായിരിക്കുമെന്ന് ടൂര്‍ണമെന്റിനുമുമ്ബുതന്നെ ബ്രസീലുകാരി പ്രഖ്യാപിച്ചിരുന്നു.…
Read More »











