General
ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നു
ടെല്‍ അവീവ്: യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ദൈവത്തിന്റെ നാമത്തില്‍ യുദ്ധം ആരംഭിക്കുന്നുവെന്നും ശക്തമായ മറുപടി നല്‍കുമെന്നുമാണ് മുന്നറിയിപ്പ്. എക്‌സിലൂടെയാണ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയത്. ‘ദൈവത്തിന്റെ നാമത്തില്‍, യുദ്ധം ആരംഭിക്കുന്നു.’- എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഇസ്രയേലിനെതിരെ ശക്തമായ മറുപടി നല്‍കുമെന്നും ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹൈപ്പര്‍സോണിക് മിസൈലുകള്‍…
Read More »യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് ട്രംപ്
ന്യൂഡല്‍ഹിന്മ യുഎസ് സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയ മോദിയോട് അവിടുത്തെ സന്ദര്‍ശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്. ഇരുനേതാക്കളും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഈ ഫോണ്‍ കോളിലായിരുന്നു യുഎസ് സന്ദര്‍ശിക്കാന്‍ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. എന്നാല്‍ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിച്ചു. കാനഡയില്‍നിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര…
Read More »ഇനി നിലമ്പൂര്‍ ജനതയുടെ വിധിയെഴുത്ത്,
നിലമ്പൂര്‍: രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് നിലമ്പൂരിനെ ഇളക്കിമറിച്ചുള്ള കൊട്ടിക്കലാശത്തോടെ തിരശ്ശീലവീണു. ഇനി നാളത്തെ ഒരുദിനം അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂര്‍ ജനത വിധിയെഴുതും. 23-ന് ഉദ്വേഗത്തിന്റെ പെട്ടിതുറക്കുന്ന വോട്ടെണ്ണലും. വലിയ ആത്മവിശ്വാസത്തോടെയാണ് അവസാനലാപ്പിലും മുന്നണികള്‍. വര്‍ണാഭമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഇടയ്ക്ക് മഴ പെയ്തെങ്കിലും അതെല്ലാം അവഗണിച്ച് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം കൊട്ടിക്കലാശത്തില്‍ കാണാനായി. പ്രവര്‍ത്തകരോടൊപ്പം ചുവടുവെച്ച് നേതാക്കള്‍ ആവേശം പകര്‍ന്നു. മണ്ഡലത്തിന്…
Read More »കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു
ബേപ്പൂര്‍: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത് കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. കപ്പലിലെ ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തി. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല. ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ലഭിക്കുന്ന വിവരം. അഴീക്കല്‍…
Read More »രാജീവിന്റെ പണമോ പിണറായിയുടെ പണമോ അല്ല, കേരളം ആരുടെയും പിതൃസ്വത്തല്ല;
കൊച്ചി : എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം.ജേക്കബ്. ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ല. സഹികെട്ടാണ് കേരളം വിട്ടത്. വ്യവസായ മന്ത്രി ആന്ധ്ര മോശമാണെന്ന് പറഞ്ഞു. കേരളം ആരുടെയും പിതൃസ്വത്തല്ല. പി.രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. ”ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും.…
Read More »കൊളംബിയയ്ക്ക് വേണ്ടി പൊലിഞ്ഞ ഡയാന, മകന്‍ മിഗ്വേലിനും വെടിയേറ്റു
ബൊഗോട്ട: പ്രചാരണ പരിപാടിക്കിടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിഗ്വേല്‍ ഉറിബെ ടര്‍ബേയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച ബൊഗോട്ടയിലെ ഒരു പാര്‍ക്കില്‍ നടന്ന പ്രചാരണ പരിപാടിക്കിടെ മൂന്ന് തവണയാണ് അദ്ദേഹത്തിന് വെടിയേറ്റത്. തലയിലാണ് രണ്ട് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. വലിയ പോരാട്ട പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ മിഗ്വേല്‍ ഉറിബെ ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവര്‍. അതേസമയം, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തോക്കിന്‍മുനയില്‍ ജീവന്‍…
Read More »ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ:
ബര്‍ലിന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും വീണ്ടും പ്രഖ്യാപിക്കുകയാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ പാര്‍ലമെന്ററി പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ജോഹാന്‍ വാഡെഫുള്‍ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാന്റെ അണുവായുധ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. ഭീകരവാദത്തോട് സന്ധിയില്ലാത്ത പോരാട്ടത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യന്‍ സംഘം ജോഹാന്‍ വാഡെഫുളിനെ അറിയിച്ചു. രവിശങ്കര്‍ പ്രസാദിന്റെ…
Read More »ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് അപകടകരമായ ഫംഗസ്
വാഷിങ്ടണ്‍: അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയത് യുഎസ്സിനെതിരായ യുദ്ധത്തിന് തുല്യമാണെന്ന് അഭിഭാഷകനും പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ഗോര്‍ഡന്‍ ജി. ചാങ്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യു.എസ് നീങ്ങണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കോവിഡിനേക്കാള്‍ മാരകമായത് സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 2020-ല്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയില്‍ നിന്ന് വിത്തുകള്‍ എത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടര്‍ന്നു പിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ…
Read More »രാജ്യത്തെ കോവിഡ് കേസുകള്‍ ആറായിരം കടന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ ആറായിരം കടന്നു. ഞായറാഴ്ച്ച രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച് 6,133 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടക-2 കേരളം-3, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് മരണനിരക്കുകള്‍. കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. നിലവില്‍ 1950 ആക്റ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, വെസ്റ്റ് ബെംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക…
Read More »ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ചക്ക വീണ് അപകടം
കൊച്ചി: ചക്ക വീണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് തകര്‍ന്നു. കോതമംഗലം ഡിപ്പോയുടെ ആര്‍ എസ് ഇ 34 ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് തകര്‍ന്നത്. ഓടക്കാലിയില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടൂരില്‍ കര്‍ണാടക ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി…
Read More »











