ന്യൂഡല്‍ഹി: അഗ്നിപഥിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.അഗ്നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേനാ തലവന്മാര് പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും വെവ്വേറെയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാവിക സേനാ മേധാവി അഡ്മിറല്‍ ആര് ഹരികുമാറുമായാണ് ആദ്യ കൂടിക്കാഴ്ച. അഗ്നിപഥ് റിക്രൂട്ട്മെന്റ് നടപടികളുമായി സേനകള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് കൂടിക്കാഴ്ച.അതേസമയം, സായുധ സേനയില്‍ നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന അഗ്നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ‘ഹരിയാന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഉറപ്പായും ജോലി നല്‍കും. ഗ്രൂപ്പ് സി ജോലികള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഏത് കേഡറിലും ചേരാം.’ – ഖട്ടര്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന അഗ്നിവീറുകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ഖട്ടര്‍ നേരത്തേ പറഞ്ഞിരുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം തിരിച്ചെത്തുമ്ബോള്‍ 12ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളും ഇന്‍ഷ്വറന്‍സും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












