ന്യൂഡല്‍ഹി: രാജ്യത്തിന്റെ കോടികള്‍ തട്ടിയ അദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംരക്ഷിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആക്ഷേപം. ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.ഇന്തോനേഷ്യയില്‍ നിന്ന് വാങ്ങുന്ന കല്‍ക്കരി അദാനി ഇരട്ടി വിലക്ക് ഇന്ത്യയില്‍ വില്‍ക്കുകയാണ്. അദാനി കൊയ്യുന്ന ലാഭം വൈദ്യുതി ചാര്‍ജ് വര്‍ധനയായി ഈ അധിക നികുതി ഭാരമായി ജനങ്ങളിലെത്തുന്നു. ഇന്ത്യയിലെ ഒരു മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുക്കുന്നില്ലെന്നും പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അദാനിക്ക് സംരക്ഷണം നല്‍കുന്നതെന്നും രാഹുല്‍ ആരോപിച്ചു. കരിഞ്ചന്ത വില്‍പ്പനക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ രക്ഷിക്കുന്നു. സര്‍ക്കാര്‍ അദാനിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണെന്നും അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ മോഡി നടത്താത്തത് എന്തുകൊണ്ടാണെന്നും അതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…