ന്യൂഡല്‍ഹി: അധ്യാപിക വെടിയേറ്റുമരിച്ചത് ഭര്‍ത്താവിന്റെകാമുകി നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍.10ലക്ഷം രൂപയുടെ ക്വട്ടേഷനാണ് യുവതിയെ വധിക്കാനായികാമുകി നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. തിങ്കളാഴ്ചരാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് സ്‌കൂള്‍ അധ്യാപികയായ സുനിത(38) വെടിയേറ്റുമരിച്ചത്. ഡല്‍ഹിയിലായിരുന്നുസംഭവം.

സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്(38), സുഹൃത്തുക്കളായഏഞ്ചല്‍ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെസംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തതിരുന്നു.മന്‍ജീത്തിന് ഏഞ്ചലുമായി സൗഹൃദത്തില്‍ കവിഞ്ഞ ബന്ധമുണ്ടായിരുന്നെന്നും ഇതിനെഎതിര്‍ത്തതിനെ തുടര്‍ന്ന് സുനിതയെ ഒഴിവാക്കണമെന്ന്ഇരുവരും തീരുമാനിച്ചു.

ഇതിനിടെ സുനിതയുടെസഹോദരന്‍ ഏഞ്ചലിന്റെ വീട്ടില്‍ പോയി മന്‍ജീത്തിനെവിട്ടുപോകണമെന്ന് ആവശ്യെപ്പട്ടിരുന്നു. ഇതോടെ ഏതുവിധേനയും സുനിതയെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന്തീരുമാനിക്കുകയായിരുന്നു.

ഏഞ്ചല്‍ മോഡലിംഗ് രംഗത്ത്പ്രവര്‍ത്തിക്കുകയാണ്.ആറുമാസം മുന്നെ തന്നെസുനിതയെ കൊല്ലാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി ഏഞ്ചല്‍ നിരവധി ക്വട്ടേഷന്‍ സംഘങ്ങളെ സമീപച്ചിരുന്നു. 18 ലക്ഷം രൂപയാണ്
കൊട്ടേഷന്‍ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ 10 ലക്ഷത്തിന്ക്വട്ടേഷന്‍ ഉറപ്പിച്ചു. ഇതില്‍ 2.5ലക്ഷം രൂപ രണ്ടു തവണകളിലായി ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നു.പദ്ധതി അവസാനമായിആസൂത്രണം ചെയ്തത് ഒക്ടോബര്‍ 23ന് ആണ്. ഏഞ്ചല്‍ കൊകൊലയാളി സംഘത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേക ടാസ്‌കുകള്‍നല്‍കിയിരുന്നു. മന്‍ജീത്തിന്റെദൗത്യം സുനിതയുടെ ദൈനംദിന കാര്യങ്ങള്‍ ക്വട്ടേഷന്‍സംഘത്തെ അറിയിക്കുകയായിരുന്നു. മന്‍ജീത്തിന്റെഡ്രൈവര്‍കൂടിയായ രാജീവാണ് ക്വട്ടേഷന്‍ സംഘത്തെ സുനിതയുടെഅടുത്തെത്തിച്ചത്.സുനിതയുടെ ദേഹത്ത് മൂന്ന്തവണ വെടിയേറ്റു. വെടിയേറ്റയുടന്‍ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. തുടര്‍ന്ന് പേ
ാലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെകസ്റ്റഡിയിലെടുത്തത്.സുനിതയുടെ ഡയറിക്കുറിപ്പുകളും കൊലയാളികളിലേക്കെത്താന്‍ പോലീസിനെസഹായിച്ചു. സ്ഥിരമായി ഡയറിഎഴുതിയിരുന്ന സുനിത മന്‍ജീതിന്റെ പ്രണയം തന്നെ വിഷാദത്തിലേക്ക് എത്തിച്ചതായുംവിവാഹമോചനം നല്‍കാന്‍വിസമ്മതിക്കുന്നതിനാല്‍ തന്റെജീവന് ഭീഷണിയുള്ളതായുംഎഴുതിയിരുന്നു:സുനിതയ്ക്കും മന്‍ജീത്തിനും 16 വയസ് പ്രായമുള്ള മകളുംഎട്ടുവയസുള്ള മകനുമുണ്ട്. വെടിവെച്ചയാളിനെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…