റിയോ ഡെ ജനീറോ: ബ്രസീല്‍ -അര്‍ജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്‍പ് മാറക്കാന സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ലയണല്‍ മെസ്സി.ബ്രസീലുകാര്‍ക്ക് കളിയേക്കാള്‍ ശ്രദ്ധ അര്‍ജന്റീനക്കാരെ തല്ലുന്നതിലായിരുന്നെന്നും ബ്രസീലുകാര്‍ അര്‍ജന്റീനക്കാരെ അടിച്ചമര്‍ത്തിയതിന്റെ പേരിലായിരിക്കും ഈ മത്സരം എന്നും ഓര്‍ക്കുകയെന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു.
‘അവര്‍ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു, അത് മുമ്ബ് ലിബര്‍ട്ടഡോര്‍സ് ഫൈനലിലും സംഭവിച്ചു. കളിയേക്കാള്‍ അവര്‍ ശ്രദ്ധിച്ചത് അതിലായിരുന്നു. എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായതിനാല്‍ ഞങ്ങള്‍ ലോക്കര്‍ റൂമിലേക്ക് പോയി, ഒരു ദുരന്തം സംഭവിക്കാമായിരുന്നു’- മത്സര ശേഷം മെസ്സി പറഞ്ഞു.’ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, ഇത് ഭ്രാന്താണ്, ചരിത്രം തുടരുകയാണ്. മാറക്കാനയില്‍ ഞങ്ങള്‍ മികച്ച വിജയം നേടി, എങ്കിലും ഈ മത്സരം ഓര്‍ക്കുക ബ്രസീലുകാര്‍ അര്‍ജന്റീനക്കാരെ അടിച്ചമര്‍ത്തിയതിന്റെ പേരിലാകും.’ – മെസ്സി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒന്നാം സ്ഥാനത്ത് തിരിക്കെയെത്താന്‍ കണ്ണൂര്‍ വാരിയേഴ്സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ മൂന്നാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ഫോഴ്സ കൊച…