ഹരാരെ: സിംബാബ്വെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രന്ധാവയും മകനും വിമാനപാടത്തില്‍ മരിച്ചു.സെപ്തംബര്‍ 29ന് ഇവരടക്കം ആറ് പേര്‍ സഞ്ചരിച്ച സ്വകാര്യ ചെറുവിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു.ഹര്‍പാല്‍ രന്ധാവയ്ക്കൊപ്പം 22 വയസ്സുള്ള മകന്‍ അമീറുമാണ് മരിച്ചത്. തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലാണ് ഇവരുടെ വിമാനം തകര്‍ന്നുവീണത്. റിയോസിം എന്ന മൈനിംഗ് കമ്ബനിയുടെ ഉടമയാണ് ഹര്‍പാല്‍ രന്ധാവ. സ്വര്‍ണവും കല്‍ക്കരിയും ഖനനത്തിനു പുറമേ നിക്കലും ചെമ്ബും ശുദ്ധീകരിക്കുന്ന കമ്ബനിയം ഇവര്‍ക്കുണ്ട്. ജിഇഎം ഹോള്‍ഡിംഗ്സില്‍ നാല് ബില്യണ്‍ ഡോളര്‍ സ്വകാര്യ ഇക്വിറ്റി ബിസിനസ് നടത്തുന്നയാളാണ് ഹര്‍പാല്‍ രന്ധാവ.ഹരാരെയില്‍ നിന്ന് മുറോവയിലെ വജ്ര ഖനിയിലേക്ക് പോകുകയായിരുന്നു സംഘം. റിയോസിമ്മിന്റെ ഉടമസ്ഥതയിലുള്ള സെസ്സ്ന 206 എയര്‍ക്രാഫ്ട്. ഖനിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ആറ് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…