ജയ്പൂര്‍: ഉദയ്പൂര്‍ കൊലക്കേസ് പ്രതിക്ക് ബി ജെ പി ബന്ധമുണ്ടെന്നതിന് തെളിവായി മുന്‍പ് സമൂഹമാദ്ധ്യമങ്ങളില്‍ വന്ന നിരവധി പോസ്റ്റുകള്‍ പുറത്ത്.ഇതില്‍ പ്രധാനം രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഗുലാബ്ചന്ദ് കട്ടാരിയയ്ക്കൊപ്പം റിയാസ് അട്ടാരി നില്‍ക്കുന്ന ചിത്രമാണ്. 2018 ലെ ഒരു പരിപാടിയില്‍ നിന്നുള്ളതാണ് ഈ ചിത്രം. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുമായി ബന്ധമുള്ള പ്രവര്‍ത്തകനും റിയാസ് ബിജെപി പ്രവര്‍ത്തകനാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ് ബി ജെ പി നേതാക്കള്‍.ബി ജെ പി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാക്കള്‍ റിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ നിരവധി തവണ പങ്കുവച്ചിട്ടുണ്ട്. 2019 നവംബറിലെ ഒരു പോസ്റ്റില്‍ റിയാസിനെ ഹാരമിട്ട് സ്വീകരിക്കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഈ ഫോട്ടോയില്‍ ബി ജെ പി നേതാവ് ഇര്‍ഷാദ് ചെയിന്‍വാലയുമുണ്ട്. റിയാസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്ന റിയാസിനെ മാലയിട്ട് സ്വീകരിച്ച ചടങ്ങാണതെന്നും നേതാവ് പറഞ്ഞു. അതേസമയം ബിജെപിഉദയ്പൂര്‍ ജില്ലാ പ്രസിഡന്റ് രവീന്ദ്ര ശ്രീമാലിക്കൊപ്പമുള്ള റിയാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ശ്രീമാലി രംഗത്ത് വന്നു. റിയാസിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും, ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ചിത്രമെടുക്കാമെങ്കില്‍ അങ്ങനെയുള്ള ഒരാളെ ഒരു പാര്‍ട്ടിയുമായും ബന്ധപ്പെടുത്താനാവില്ലെന്നും എതിരാളികള്‍ ഗൂഢാലോചനയിലൂടെയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.ഒന്നിന് പുറകെ ഒന്നായി കൊലക്കേസ് പ്രതിയുടെ പാര്‍ട്ടി ബന്ധം പുറത്ത് വന്നതോടെ പ്രതിരോധത്തിലായ രാജസ്ഥാനിലെ ബിജെപി റിയാസ് ഒരിക്കലും പാര്‍ട്ടിയില്‍ അംഗമായിട്ടില്ലെന്ന് ശനിയാഴ്ച പ്രതികരിച്ചു.’ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്നും അതിനാല്‍ ആര്‍ക്കും ഞങ്ങളുടെ നേതാക്കള്‍ക്കൊപ്പം ചിത്രമെടുക്കാമെന്നും ഇതിനര്‍ത്ഥം അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടി അംഗമായിരുന്നു എന്നല്ലെന്നും രാജസ്ഥാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം സാദിഖ് ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…