തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ.ഉമ്മന്‍ ചാണ്ടി ജനക്കൂട്ടത്തെ വിട്ടുപോകാത്ത നേതാവായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. കഠിനാധ്വാനവും അര്‍പ്പണബോധവുമുള്ള നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കേരളം വിട്ടുപോകാത്ത മനസ്സായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. അദ്ദേഹം പുതുതലമുറയ്ക്ക് മാതൃകയായിരുന്നുവെന്നൂം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാധാരണക്കാരനെ ബാധിക്കുന്ന ഏതുപ്രശ്നവും തന്റെ മുന്നില്‍ വന്നാല്‍ അതിനെ നിയമപരമായ തടസ്സങ്ങള്‍ മറികടന്ന് അതിന് പരിഹാരം കാണുക എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. എല്ലാ ജനപ്രതിനിധികള്‍ക്കുമുള്ള മാതൃകയാണ് ഉമ്മന്‍ ചാണ്ടി. ജനങ്ങളെ എങ്ങനെ ചേര്‍ത്തുനിര്‍ത്താമെന്ന് അദ്ദേഹത്തിന്റെ ജീവിതം കാണിച്ചുതന്നു. അടിയുറച്ച ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഏറെ പീഡനുഭാവങ്ങളും അദ്ദേഹം സഹിച്ചു. ജനങ്ങളുടെ മനസ്സിലാണ് അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മുന്‍മന്ത്രിയും സ്പീക്കറും എം.പിയുമായിരുന്ന വക്കം പുരുഷോത്തമനേയും സഭ അനുസ്മരിച്ചു. വക്കം അനുസ്മരണീയനായ സ്പീക്കര്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ക്കശ്യമുള്ള സ്പീക്കറും മികച്ച ഭരണാധികാരിയുമായിരുന്നു വക്കമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞൂ. വിവിധ കക്ഷി നേതാക്കളും ഇരുനേതാക്കളെയും അനുസ്മരിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…