
ന്യൂഡല്‍ഹി: ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ച അവസ്ഥയാണ് കേരളത്തിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പൊലീസ് കാവല്‍ നില്‍ക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു.പൊലീസുകാരെല്ലാം മുഖ്യമന്ത്രിയുടെ യാത്രയ്ക്കു കാവല്‍ നില്‍ക്കുകയാണ്. ശബരിമലയില്‍ തിരക്കു നിയന്ത്രിക്കാന്‍ പോലും പൊലീസ് ഇല്ല. പ്രതിഷേധിക്കുന്ന കുട്ടികളെ തല്ലുന്നതിനു കൂടി പൊലീസ് കാവല്‍ നില്‍ക്കുകയാണ്. ഈ പൊലീസുകാര്‍ ഒരു കാര്യം മനസ്സിലാക്കണം, എല്ലാ കാലത്തും പിണറായി വിജയന്‍ ആ കസേരയില്‍ ഉണ്ടാവില്ല. ഞങ്ങളുടെ കുട്ടികളെ പേപ്പട്ടികളെപ്പോലെ തല്ലി തലപൊളിക്കാന്‍ പൊലീസുകാര്‍ കൂ്ട്ടുനില്‍ക്കുന്നുണ്ട്, പൊലീസുകാര്‍ അതു ചെയ്യുന്നുമുണ്ട്. ഇതൊന്നും ഓര്‍ക്കാതെ പോവുമെന്ന് ആരും ധരിക്കേണ്ട- വേണുഗോപാല്‍ പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







