ഷാര്‍ജ: ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം’ ആശയത്തില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ‘മനുഷ്യ ഭൂഗോള’ത്തിന് ഗിന്നസ് റെക്കോഡ്.15 രാജ്യക്കാരായ 6097 വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച സ്കൂള്‍ അങ്കണത്തില്‍ ഭൂമിയുടെ രൂപത്തില്‍ അണിനിരന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയത്. ഏഴാം തവണയാണ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കുന്നത്. യു.എ.ഇയുടെ സുസ്ഥിരതാ വര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ സുസ്ഥിരവികസനത്തിന്റെ ആവശ്യകത വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.52ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും ജീവനക്കാരും ഒത്തുചേര്‍ന്നു. സ്കൂളിന്റെ ഉദ്യമം അക്ഷരാര്‍ഥത്തില്‍ അതിശയിപ്പിക്കുന്നതാണെന്നും നേരത്തേ ജപ്പാനില്‍ രേഖപ്പെടുത്തിയ റെക്കോഡാണ് സ്കൂള്‍ മറികടന്നതെന്നും പ്രകടനം വിലയിരുത്താനെത്തിയ ഗിന്നസ് റെക്കോഡ് പ്രതിനിധി പ്രവീണ്‍ പട്ടേല്‍ പറഞ്ഞു.സുസ്ഥിരതയുടെയും സമാധാനത്തിന്റെയും സന്ദേശം കുട്ടികള്‍ക്ക് പകരാനും യു.എ.ഇയുടെ പരിശ്രമങ്ങള്‍ക്ക് പിന്തുണയര്പ്പിക്കാനുംവേണ്ടി ഇത്തരം പരിപാടി ഒരുക്കാനായതില്‍ സംതൃപ്തിയുണ്ടെന്ന് പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സല്മാന് ഇബ്രാഹിം പറഞ്ഞു.സീനിയര്‍ ഡയറക്ടര്‍ അസീഫ് മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ സുബൈര്‍ ഇബ്രാഹിം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആദില്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, അമീന് ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, അസി. ഡയറക്ടര്‍ സഫ ആസാദ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഷിഫാന മുവൈസ്, സുനാജ് അബ്ദുല്‍ മജീദ് എന്നിവരും മറ്റ് അധ്യാപകരും ജീവനക്കാരും പരിപാടിക്ക് നേതൃത്വം നല്കി.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








