
കനേഡിയന്‍ റാപ്പ് ഗായകന് ശുഭ്നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികള്‍ റദ്ദാക്കി. ഖലിസ്താന്‍വാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികകള്‍ റദാക്കിയത്.ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.ശുഭ് ഖലിസ്താന്‍ അനുഭാവിയാണെന്ന ആരോപണമുയര്‍ന്നതോടെ ‘ബുക്ക് മൈ ഷോ’ ബഹിഷ്കരിക്കാന്‍ സാമൂഹികമാധ്യമങ്ങളില്‍ ആഹ്വാനമുണ്ടായിരുന്നു.ശുഭിന്റെ ഇന്ത്യാ പര്യടനത്തിന്റെ സ്പോണ്സര് കൂടിയാണ് ബുക്ക് മൈ ഷോ.ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകള്‍ മുംബൈയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ശുഭ്നീത് സിങ്ങിന്റെ ആദ്യ ഇന്ത്യാ പര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഖലിസ്താന്‍വാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇന്ത്യയില്‍ കാലുകുത്തേണ്ടെന്നാണ് മോര്‍ച്ച നേതാക്കള്‍ പറഞ്ഞത്.
അതേസമയം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡയ്ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുള്ളതായും പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നുമാണ് കാനഡയുടെ ആരോപണം. കാനഡയുടെ പരമാധികാരത്തിലേക്കുള്ള കൈകടത്തലായാണ് കാനഡ കൊലപാതകത്തെ കാണുന്നത്. വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











