കൊല്ലം കരുനാഗപ്പള്ളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജാഥയ്ക്കിടെയാണ് പോര്‍വിളിയും കൈയ്യാങ്കളിയും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.കഴിഞ്ഞ ദിവസം യുഡിഎഫിന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളയില്‍ ഒരു പദയാത്ര സംഘടിപ്പിച്ചിരുന്നു. ജില്ലയില്‍ മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതിന് പിന്നാലെ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്കിടെയാണ് പദയാത്ര സംഘടിപ്പിച്ചത്. യുഡിഎഫ് നേതാക്കളും യാത്രയില്‍ പങ്കെടുത്തു.ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് പോര്‍വിളിയിലേക്കും കൈയ്യാങ്കളിയിലേക്കും നയിച്ചത്. പദയാത്ര ആലുംകടവിലേക്ക് എത്തുംമുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തുകയായിരുന്നു. പിന്നീട് കാര്യങ്ങള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങി. പ്രവര്‍ത്തകര്‍ ഇടപെട്ട് നേതാക്കളെ പിരിച്ചുവിട്ടു.അതിനിടെ സി.ആര് മഹേഷ് എംഎല്‍എ രാജിഭീഷണി മുഴക്കിയതായി കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് വിവരമുണ്ട്. സി.ആര് മഹേഷ് നിര്‍ദ്ദേശിച്ച പേരുകളെയൊന്നും മണ്ഡലം പ്രസിഡന്റുമാരായി പരിഗണിക്കാത്തതാണ് കാരണം.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







