വടക്കാഞ്ചേരി സമീപകാല ലോകചരിത്രത്തില്‍ കോര്‍പറേറ്റുകള്‍ക്കെതിരായ മഹാസമരമായിരുന്നു കര്‍ഷകപോരാട്ടമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. വിജു കൃഷ്ണന്‍ പറഞ്ഞു. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇത് ജനങ്ങളുടെയും വിജയമാണ്. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് രാജ്യം നല്‍കിയ താക്കീതാണ്. എടുത്ത തീരുമാനത്തില്‍ പിന്നോട്ടുപോവില്ലെന്നു പറഞ്ഞ മോദിക്കും സംഘപരിവാറുകാര്‍ക്കും കനത്ത തിരിച്ചടിയും ഭയവും വിതച്ചാണ് സമരം വിജയിച്ചത്. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ സംഘടിപ്പിച്ച ‘കര്‍ഷകപ്രക്ഷോഭം നല്‍കുന്ന സന്ദേശം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു വര്‍ഷം നീണ്ട സമരത്തില്‍ എഴുന്നൂറ്റി അമ്പതോളം കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെട്ടു. കര്‍ഷകരുടെ ജീവിതം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ സ്വന്തം ജീവിതം ബലിയര്‍പ്പിച്ചായിരുന്നു മുന്നേറ്റം. താന്‍ ട്രാക്ടര്‍ റാലി നടത്തിയതിനാലാണ് സമരം വിജയിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത്. അദ്ദേഹം ട്രാക്ടര്‍ റാലി നടത്തിയത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തിലുമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റാലി നടത്തിയില്ല. കാരണം കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന കര്‍ഷക വിരുദ്ധബില്ലുകളാണ് ബിജെപിയും കൊണ്ടുവന്നത്.മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കര്‍ഷകര്‍ക്ക് മോഹന വാഗ്ദാനം നല്‍കിയിരുന്നു. ആദായം ഇരട്ടിയാവും. ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനം അധികം വില നല്‍കും. ഇതെല്ലാമായിരുന്നു വാഗ്ദാനം. എന്നാല്‍ അധികാരത്തിലെത്തിയശേഷം കര്‍ഷകസംഘടനകള്‍ കേന്ദ്ര കൃഷിമന്ത്രിയെ കണ്ടപ്പോള്‍ തെരഞ്ഞെടുപ്പു വാഗ്ദാനം വോട്ടിന് വേണ്ടി മാത്രമെന്നായിരുന്നു മറുപടി. ഇത്തരത്തില്‍ ജനങ്ങളേയും കര്‍ഷകരേയും വഞ്ചിച്ചു. ഒരു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതിനെതിരായ മഹാസമരങ്ങളുടെ തുടര്‍ച്ചയാണ് വിജയം കണ്ടതെന്നും ബിജു കൃഷ്ണന്‍ പറഞ്ഞു.ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാസെക്രട്ടറി പി കെ ഡേവിസ്, സംസ്ഥാന കമ്മിറ്റി അംഗം കെ വി സജു, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, സിപിഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയന്‍, ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് എന്നിവര്‍ സംസാരിച്ചു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…






