ലഹരിക്കെതിരെ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ച് കോഴിക്കോട്, കൊച്ചി കോര്‍പ്പറേഷനുകള്‍. കൊച്ചി കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയപ്പോള്‍ കുട്ടികളുടെ ലഹരി ഉപയോഗം കുറയ്ക്കാന്‍ പദ്ധതികളാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്.
ലഹരിക്കെതിരായ പോരാട്ടത്തില്‍ കോര്‍പ്പറേഷനുകളും അണിചേരുകയാണ്. കൊച്ചി കോര്‍പ്പറേഷന്‍ 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.74 ഡിവിഷനുകളിലും ജാഗ്രതാ സമിതികളും ഒബ്‌സര്‍വേഷന്‍ സെന്ററുകള്‍ രൂപീകരിക്കും
കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പദ്ധതികള്‍ക്കാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി കുട്ടികള്‍ കളിക്കട്ടെ എന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കളിസ്ഥലങ്ങള്‍ നവീകരിക്കുകയും ഉപയോഗയുക്തമാക്കുകയും ചെയ്യും. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു എല്ലാ സ്ഥലങ്ങളും ക്ലബ്ബുകളുടെ സഹായത്തില്‍ രാത്രി വരെ കളിക്കാന്‍ സൗകര്യമൊരുക്കും.വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കമ്മിറ്റി രൂപീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാകും. റിഹാബിലിറ്റേഷന്‍ ആയി ദീപ്തം പദ്ധതി നടപ്പിലാക്കും
ബീച്ച് ആശുപത്രിയില്‍ ആയിരിക്കും ഇത് നടപ്പിലാക്കുക.ല ഹരിക്കടിമയായവരെ അവിടെ കിടത്തി ചികിത്സിക്കും. യോഗ, ആയോധനകലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വാര്‍ഡ് തലത്തില്‍ കേന്ദ്രങ്ങള്‍ ആരംഭിച്ച് ഇവിടങ്ങളില്‍ ആവശ്യമായ പരിശീലകളെ സജ്ജമാക്കാനും ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…