
ആലപ്പുഴ സംസ്ഥാനത്ത് 15 – 18 പ്രായക്കാരായ കുട്ടികള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജമുന വര്‍ഗീസ് പറഞ്ഞു. www.cowin.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. 2007ലോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്‌തോ, നേരത്തേ റജിസ്റ്റര്‍ ചെയ്ത മുതിര്‍ന്നവരുടെ അക്കൗണ്ട് മുഖേനയോ വാക്‌സീന്‍ സ്ലോട്ട് ബുക്ക് ചെയ്യാം.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോവാക്‌സിന്‍ ആണു കുട്ടികള്‍ക്കു നല്‍കുന്നത്. ഇന്നു മുതല്‍ വാക്‌സീന്‍ നല്‍കിത്തുടങ്ങും. ബുധനാഴ്ചകളില്‍ കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പ് ഉള്ളതിനാല്‍ കോവിഡ് വാക്‌സീന്‍ നല്‍കില്ല. ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നാളെമുതല്‍, ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്‌സീന്‍ നല്‍കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ ഉണ്ടാകും. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്നുള്ളൂ.’കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സീന്‍ എടുക്കേണ്ടത് അനിവാര്യമാണ്. കുത്തിവയ്പ് കുട്ടികളെ സുരക്ഷിതരാക്കുന്നു. വാക്‌സീന്‍ സ്വീകരിച്ച ശേഷമുള്ള നിരീക്ഷണസമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഏതെങ്കിലും രോഗം ഉള്ളവരാണെങ്കില്‍ വാക്‌സീന്‍ എടുക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം നേടണം. പേടിക്കേണ്ട സാഹചര്യമില്ല. മുതിര്‍ന്നവര്‍ക്ക് വരുന്നതുപോലുള്ള ചെറിയ പനിയും ബുദ്ധിമുട്ടുകളും ഇവര്‍ക്കും ഉണ്ടാകാം. അതു സാധാരണമാണ്’ – ഡിഎംഒ പറഞ്ഞു.15നും 18നും ഇടയിലുള്ള 97,000 കുട്ടികളാണു ജില്ലയിലുള്ളത്. ഇവര്‍ക്കെല്ലാം നല്‍കാന്‍ ആവശ്യമായ വാക്‌സീന്‍ ജില്ലയില്‍ ഒരുക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ വഴിയും സ്‌പോട് റജിസ്‌ട്രേഷന്‍ വഴിയും വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കും. ഒരുമാസത്തിനകം ജില്ലയിലെ നിശ്ചിത ഗ്രൂപ്പില്‍പെട്ട മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കാനാണു ശ്രമം.മുഴുവന്‍ കുട്ടികളും കുത്തിവയ്പ് എടുത്തെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പാക്കും. വിദ്യാര്‍ഥികള്‍ റജിസ്റ്റര്‍ ചെയ്ത് വാക്‌സീന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശം ജില്ലാ ആരോഗ്യകേന്ദ്രം എല്ലാ അധ്യാപകര്‍ക്കും നല്‍കിക്കഴിഞ്ഞു. ആധാര്‍ കാര്‍ഡോ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡോ റജിസ്‌ട്രേഷന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. വാക്‌സീന്‍ എടുക്കാന്‍ പോകുമ്പോള്‍ ഈ തിരിച്ചറിയല്‍രേഖ കരുതണം.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







