
ചെന്നൈ: കെ.എസ്.ആര്.ടി.സി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയ്ക്കും ഉപയോഗിക്കാം. കെ.എസ്.ആര്.ടി.സി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് നല്കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.മലയാളം അടക്കം ഭാഷകളില്‍ സ്ഥലപ്പേര് എഴുതുന്നതിനാല്‍ പൊതുജനത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു. ഇതനുസരിച്ച്, കേരളത്തിനൊപ്പം കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും കെ.എസ്.ആര്.ടി.സി. എന്ന പേര് തുടര്‍ന്നും ഉപയോഗിക്കാനാവും.ട്രേഡ് മാര്‍ക്ക് റജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്കു കടന്നത്. തുടര്‍ന്ന് കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ബോര്‍ഡ് തന്നെ ഇല്ലാതായതോടെ കേസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.കെ.എസ്.ആര്.ടി.സി എന്ന ഡോമെയിന്‍ പേര് കര്‍ണാടകം കൈവശം വച്ചിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് കേരളത്തിന് നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







