കെ.റെയില്‍ വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍തെങ്ങമം: ഉപജാപവും കൃത്രിമവും നടത്തി അട്ടിമറിച്ച് ഉണ്ടാക്കിയതാണ് കെ – റെയില്‍ പദ്ധതിയെന്ന ആദ്യ സാദ്ധ്യതാ പഠനം നടത്തിയ അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തലോടെ സില്‍വര്‍ലൈനെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതയുടെ ചുരുള്‍ നിവര്‍ന്നുതുടങ്ങിയിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശേരി പറഞ്ഞു. തെങ്ങമത്ത് നടന്ന കെ. റെയില്‍ വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴുവേലില്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, തോപ്പില്‍ ഗോപകുമാര്‍, എം. ജി. കണ്ണന്‍,പഴകുളം ശിവദാസന്‍, ഏഴംകുളം അജു, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരന്‍, റെജി മാമന്‍,എം .ആര്‍. ജയപ്രസാദ്,എം.ആര്‍. രാജന്‍,ആര്‍. അശോകന്‍, തോട്ടുവാ മുരളി,ശിവപ്രസാദ്, എം. ആര്‍. ഗോപകുമാര്‍, ജോസ് കടമ്ബനാട്, അഡ്വ .അപ്പു,മാറോട്ട് സുരേന്ദ്രന്‍, അരവിന്ദാക്ഷന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…