കൊച്ചി എക്‌സൈസും പൊലീസും നടത്തിയ പരിശോധനയില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ പിടികൂടി.30 ഗ്രാം എംഡിഎംഎയും 35 എല്‍എസ് ഡി സ്റ്റാമ്പുകളുമാണ് കോഴിക്കോട് പാലാഴിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുംപിടികൂടിയത്. കോഴിക്കോട് പാലാഴിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് കൈമാറ്റം നടക്കുന്നതായിട്ടാണ് വിവരം ലഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫും ചേവായൂര്‍ പൊലീസും ചേര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയത്.അതേസമയം,കണ്ണൂര്‍ പനയത്താം പറമ്പില്‍ നിന്നും ഏഴു കിലോ കഞ്ചാവ് പിടികൂടി. പാലയോട് സ്വദേശി താഴെ വീട്ടില്‍ അഷ്‌റഫ് ആണ് കഞ്ചാവുമായി പിടിയിലായത്. ചാലോട്, മട്ടന്നൂര്‍ ഭാഗങ്ങളില്‍ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ആളാണ് അഷ്‌റഫ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കൊച്ചിയില്‍ അസം സ്വദേശിയാണ് മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയിലായത്.പത്ത് ലക്ഷം രൂപ വില വരുന്ന നാല്‍പ്പത് ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…