കോഴിക്കോട് നൈനാന് വളപ്പ് മേഖലയില്‍ ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ്വസ്ഥിതിയിലായില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്ക് എത്തുന്നത്.ശനിയാഴ്ച വൈകീട്ടാണ് നൈനാന്‍വളപ്പ്, കോതി തുടങ്ങിയ മേഖലകളില്‍ കടല്‍ അന്‍പത് മീറ്ററോളം ഉള്‍വലിഞ്ഞത്. തിരമാലകളുടെ ശക്തിയും കുറഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് ചളി അടിഞ്ഞു കൂടിയിരിക്കുകയാണ്. വെള്ളം തിരിച്ചു കയറുന്നുണ്ടെങ്കിലും കടല്‍ ഇതുവരെ പൂര്‍വ്വ സ്ഥിതിയിലായില്ല. സമീപ കാലത്തൊന്നും ഇത്തരമൊരു പ്രതിഭാസമുണ്ടായില്ലെന്ന് നാട്ടുകാര്‍.കടലില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.സുനാമി മൂന്നറിയിപ്പ് ഇല്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം പ്രതിഭാസത്തിന് കാരണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. അപൂര്‍വ്വ പ്രതിഭാസം കാണാന്‍ നിരവധി പേരാണ് ബീച്ചിലേക്ക് എത്തുന്നത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












