ക്യാപ്റ്റന്‍ മില്ലറിലെ ധനുഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റര്‍ ബുധനാഴ്ച പുറത്തിറക്കി. ക്യാപ്റ്റന്‍ മില്ലറുടെ ടീസര്‍ ജൂലൈ 28 ന് പുലര്‍ച്ചെ 12.01 ന് പുറത്തിറങ്ങുമെന്ന് അറിയിച്ചാണ് അവര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.
ക്യാപ്റ്റന്‍ മില്ലറായി വലിയ തോക്കും പിടിച്ച് ശത്രുക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതാണ് പോസ്റ്ററില്‍ ധനുഷ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സത്യജ്യോതി ഫിലിംസാണ്. അരുണ്‍ മുമ്ബ് റോക്കി, സാനി കായിദം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജിവി പ്രകാശ് കുമാറാണ് സംഗീതം. ധനുഷിനെ കൂടാതെ സുന്ദീപ് കിഷന്‍ ശിവരാജ്കുമാര്‍, പ്രിയങ്ക മോഹന്‍, നിവേദിത സതീഷ്, ജോണ്‍ കോക്കന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സ്വാതന്ത്ര്യത്തിന് മുമ്ബുള്ള കാലഘട്ടത്തില്‍ ഒരു ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയായി കണക്കാക്കപ്പെടുന്നു, ക്യാപ്റ്റന്‍ മില്ലറുടെ സാങ്കേതിക ടീമില്‍ ഛായാഗ്രാഹകന്‍ സിദ്ധാര്‍ത്ഥ നുനിയും എഡിറ്റര്‍ നാഗൂരനും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…