
പരാതികളൊഴിവാക്കാന്‍ ജംബോ കോര്‍ കമ്മിറ്റിയുമായി ബിജെപി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സംസ്ഥാന ബിജെപിക്ക് 21 പേര്‍ അടങ്ങുന്ന ജംബോ കോര്‍ കമ്മിറ്റി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍,രാജ്യസഭാ എംപി സി സദാനന്ദന്‍ എന്നിവര്‍ 21 പേരടങ്ങുന്ന സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാല്‍, സി കെ പത്മനാഭന്‍, എന്നിവരെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.കന്യാസ്ത്രീ വിഷയത്തിലെ ഭിന്നതകള്‍ക്കിടെ സംഘപരിവാര്‍ മുറിവുണക്കാന്‍ തീവ്ര ശ്രമവുമായി ബിജെപി.ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച ഉപാധ്യക്ഷന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ കോറിലും വക്താക്കളുടെ പട്ടികയില്‍ നിന്നും പുറത്ത്.ഭാരവാഹി നിര്‍ണയത്തില്‍ വി മുരളീധര – കെ സുരേന്ദ്ര പക്ഷത്തെ വെട്ടി നിരത്തിയതിന് പഴികേട്ട രാജീവ് ചന്ദ്രേശേഖര്‍, പരാതികള്‍ ഒഴിവാക്കുന്നതിന് കണ്ടെത്തിയ ഫോര്‍മുല. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ അധ്യക്ഷന്മാരായ വി മുരളീധരന്‍,കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍,കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി,ജോര്‍ജ് കുര്യന്‍,രാജ്യസഭാ എംപി സി സദാനന്ദന്‍, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി,അനില്‍ ആന്റണി, ജനറല്‍ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രന്‍,എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി ഒപ്പം 7 ഉപാധ്യക്ഷന്മാരെയും കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ വി മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും ഉള്‍പ്പെടുന്നു.
മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാല്‍ സി കെ പത്മനാഭന്‍ എന്നിവരെ കോര്‍ കമിറ്റിയില്‍ നിന്ന് ഒഴിവാക്കി.കെ എസ് രാധാകൃഷ്ണന്‍, ആര്‍ ശ്രീലേഖേ , ഡോ അബ്ദുല്‍സലാം എന്നീ വൈസ് പ്രസിഡന്റുമാരെ കോറില്‍ ഉള്‍പ്പെടുത്തിയില്ല.ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലെ സംസ്ഥാന ബിജെപി നിലപാടിനെതിരെ ആര്‍എസ്എസ്- സംഘപരിവാര്‍ സംഘടനകളില്‍ അമര്‍ഷം പുകയുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മുറിവുണക്കല്‍ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാക്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ആര്‍എസ്എസ് നേതാവ് പ്രസാദ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഹിന്ദു ഐക്യവേദി ബിഎംഎസ് നേതാക്കളുമായും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീ വിഷയത്തില്‍ ക്രൈസ്ത സഭാ വിരുദ്ധ നിലപാട് സ്വീകരിച്ച വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാകൃഷ്ണനെ കോര്‍ കമ്മറ്റിക്ക് പുറമെ വക്താക്കളുടെ പട്ടികയില്‍ നിന്നും പുറത്താക്കി.
Rickycasino 2026 – Verkkosivun käyttö, turvallisuus ja suositukset
Käyttäjäkokemuksen yleisnäkökulma Rickycasinoon Turvallisuus ja lisensointi ovat osa bränd…







