
ജി 20 ഉച്ചകോടിക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി. കേന്ദ്ര സേനയെ അടക്കം കൂടുതലായി നഗരത്തില്‍ വിന്യസിച്ചു.സേനയുടെ ഫ്ലാഗ് മാര്‍ച്ച് പലയിടത്തും നടന്നു.
നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ലോക നേതാക്കളുടെ വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിലുണ്ടാക്കുക വലിയ ഗതാഗതക്കുരുക്കാണ്. വിവി ഐപി വിമാനങ്ങള്‍ ദില്ലിക്ക് പുറത്തും പാര്‍ക്ക് ചെയ്യേണ്ടി വന്നേക്കും. ഏകദേശം 700 ആഭ്യന്തര വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെടുക.ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ പൊലീസിന്റെ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ നടന്നിരുന്നു. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ ഘട്ട ഫുള്‍ ഡ്രസ് റിഹേഴ്സല്‍. പരീക്ഷണയോട്ടത്തിനായി നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകളില്‍ നിന്ന് രാഷ്ട്ര തലവന്മാര് പ്രധാന വേദിയായ പ്രഗതി മൈതാനിലേക്ക് പോകുന്ന പാതകളിലാണ് പ്രധാനമായും പരീക്ഷണയോട്ടം നടക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണയോട്ടം. ഉച്ചകോടി കണക്കിലെടുത്ത് 207 ട്രെയിനുകള്‍ റദ്ദാക്കി. ന്യൂ ഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കും. 70 ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചു. സെപ്തംബര്‍ എട്ട് മുതല്‍ പതിനൊന്ന് വരെയാണ് നിയന്ത്രണം. പ്രധാന പാതകളിലെ ചേരികള്‍ മറക്കുന്നത് തുടരുകയാണ്. ഉച്ചകോടിക്ക് എത്തുന്ന ലോക നേതാക്കള്‍ കടന്നു പോകാന്‍ സാധ്യതയുള്ള പാതകളിലെ ചേരികളാണ് മറയ്ക്കുന്നത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…










