നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘പണി’. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകള്‍ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ‘പണി’ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.ജോജു തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമ ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ ആണ് ഒരുങ്ങുന്നത്. ജോജു ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയ ‘പണി’ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതതയാണ് ലഭിക്കുന്നത്.100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവില്‍ തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്. അഭിനയ ആണ് നായികയായി എത്തുന്നത്. ഒപ്പം മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, എന്നിവര്‍ക്കൊപ്പം വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.28 വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവില്‍ ആണ് ജോജു സംവിധായകന്റെ വേഷം അണിയുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സഹനടനായും നായകനായും തിളങ്ങി നിന്ന ജോജു സംവിധായകനിലേക്ക് മാറുമ്‌ബോള്‍ അപൂര്‍വ നേട്ടങ്ങളാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.കാര്‍ത്തിക് സുബ്ബരാജ് – സൂര്യ കോമ്‌ബോ, കമല്‍ഹാസന്‍ എന്നിവര്‍ക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് പുറമെ അനുരാഗ് കശ്യപ്‌ന്റെ ബോളിവുഡ് ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയരുന്ന മലയാളി താരം കൂടിയാണ് ജോജു.ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്ബനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് പണി നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…