പ്രാഗ്: പ്രായഭേദമന്യേ ഏവരേയും ചിരിപ്പിച്ച ടോം ആന്‍ഡ് ജെറിയുടെ സംവിധായകന് യൂജീന്‍ മെറില്‍ ഡെയ്ച്ച് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. 95 വയസ്സായിരുന്നു. പോപായ് ദി സെയ്ലര് എന്ന അനിമേഷന്‍ ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തതാണ്. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാര്ട്ട്മന്റില്ല് വെച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് വ്യോമസേനയില്‍ പൈലറ്റായിരുന്ന ഡെയ്ച്ച് പിന്നീടാണ് ആനിമേഷന്‍ സിനിമകളുടെ ലോകത്തേക്ക് കടന്നു വന്നത്.
ഓസ്കര് ജേതാവ് കൂടിയാണ് യൂജീന്‍ മെറില്‍ ഡെയ്ച്ച്. ‘പോപായ് സി സെയ്ലര്’ പരമ്ബരയില്‍ ചിലതും ‘ടോം ആന്‍ഡ് ജെറി’യുടെ 13 എപിസോഡുകളുമാണ് ഇദ്ദേഹം സംവിധാനം ചെയ്തത്. 1960ല്‍ മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിമിനുള്ള ഓസ്കര് പുരസ്കാരം ഡെയ്ച്ചിന്റെ ‘മണ്‍റോ’ എന്ന ചിത്രത്തിനായിരുന്നു. 2004ല്‍ ആനിമേഷനിലുള്ള സമഗ്ര സംഭാവനക്കുള്ള വിന്‍സര്‍ മക്കായ് പുരസ്കാരത്തിനും അര്‍ഹനായി.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…













