എലത്തൂര്‍ ട്രെയിന്‍ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂല്‍ എന്നിവരുടെ ആശ്രിതര്‍ക്ക്/കുടുംബത്തിനാണ് തുക നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍:
പുറ്റിങ്ങല്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കുന്നതിന് പ്രമുഖ വ്യവസായി എം.എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ട് കോടി രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചു. മരണപ്പെട്ട 109 പേരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതം നല്‍കും. ഗുരുതര പരിക്കേറ്റ 209 പേര്‍ക്ക് 30,000 രൂപയും നിസ്സാര പരിക്കേറ്റ 202 പേര്‍ക്ക് 14,000 രൂപയുമാണ് നല്‍കുക.
മൂന്നാര്‍ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിര്‍മ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനുമായി മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കും. മൂന്നാര്‍, ദേവികുളം, മറയൂര്‍, ഇടമലക്കുടി, കാന്തലൂര്‍, വട്ടവട, മാങ്കുളം, ചിന്നക്കനാല്‍ പഞ്ചായത്തിലെ 8 ഉം 13 ഉം വാര്‍ഡുകള്‍ ഒഴിച്ചുള്ള മേഖലകള്‍, പള്ളിവാസല്‍ പഞ്ചായത്തിലെ 4 ഉം 5 ഉം വാര്‍ഡുകള്‍ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉള്‍പ്പെടുത്തി, കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 ല്‍ നിഷ്‌കര്‍ഷിച്ച പ്രകാരമാണ് മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരിക്കുക. അതോറിറ്റിയുടെ ഘടന അംഗീകരിച്ചു. അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (മാസ്റ്റര്‍ പ്ലാന്‍ രൂപീകരണവും അനുമതി നല്‍കലും) ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജോയിന്റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു.
മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകള്‍ അംഗീകരിച്ചു. നിയമനങ്ങള്‍ കേരള കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരം നടത്തും.
ആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ 9 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കെ.എസ്.ഇ.ബി. മുഖേന കേരള ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതി നടപ്പാക്കുന്നതിന് ജര്‍മ്മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യൂവില്‍ നിന്ന് ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍, കെ.എസ്.ഇ.ബി., കെ.എഫ്.ഡബ്ല്യൂ എന്നിവര്‍ ചേര്‍ന്ന് പ്രൊജക്ട് എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നതിന് അനുമതി നല്‍കി.
സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ആരംഭിച്ച മെയിന്റിനന്‍സ് ട്രൈബ്യൂണലുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന 25 ടെക്നിക്കല്‍ അസിസ്റ്റന്റ്മാരുടെ സേവനം ഒരു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് ഹഡ്കോയില്‍ നിന്ന് 3600 കോടി രൂപ വായ്പ എടുക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോര്‍ട്ട് ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…