‘

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും.
ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാര്‍ട്ടി ഇല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് കെജ്രിവാള് പറഞ്ഞു. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട AAP എംഎല്‍എയെ ജയിലില്‍ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കെജ്രിവാള് ആരോപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്നു. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതില്‍ നടപടി എടുക്കാതെയാണ് എഎപി എംഎല്‍എ നരേഷ് ബില്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കെജ്രിവാള് ചോദിച്ചു.
സാവിത്രി നഗര്‍ ഏരിയയില്‍ പ്രചാരണത്തിനിടെയാണ് കെജ്രിവാളിലെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയില്‍ കരുതിയ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ദേഹത്ത് ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടക്കുകയാണ്. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. അശോക് ജാ എന്ന യുവാവാണ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







