രാജ്യ തലസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന കനത്ത മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപെട്ടു. പുല്‍പ്രഹ്ലാദ്പൂര്‍ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം എംബി റോഡ് അടച്ചതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
ഇടിയോടു കൂടിയ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഗുരുഗ്രാം, ഗൊഹാന, ഹോഡല്‍, ഔറംഗബാദ്, പല്‍വാല്‍, ഫരീദാബാദ്, ബല്ലഭ്ഗാര്‍ഹ്, പാനിപ്പത്ത്, സൊഹാന എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…