സുഖനിദ്രയുടെ പര്യായമായ ഡ്യുറോഫ്‌ലക്സ്, ജെഎസ്ഡബ്ലിയു ഗ്രൂപ്പ് സംരംഭമായ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്‌സുമായി (ഐഐഎസ്) പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ഒളിമ്പിക് ഇനങ്ങളില്‍ യുവ കായികതാരങ്ങളെ പരിപോഷിപ്പിക്കുന്ന ഹൈ-പെര്‍ഫോമന്‍സ് പരിശീലന കേന്ദ്രമായ ഐഐഎസ്സുമായുള്ള ഡ്യൂറോഫ്‌ലക്സിന്റെ സഹകരണത്തിന്റെ ഭാഗമായി, ഐഐഎസ് അത്ലറ്റുകള്‍ക്ക് അവരുടെ പരിശീലനത്തിനും മികച്ച പ്രകടനത്തിനും ആവശ്യമായ സുഖനിദ്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള, ഗവേഷണ അധിഷ്ഠിത സ്ലീപ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡ്യൂറോഫ്‌ലക്സ് സജ്ജമാക്കുന്നു. ഡ്യൂറോഫ്‌ലക്സ്, ഐഐഎസ്, ജെഎസ്ഡബ്ലിയു സ്‌പോര്‍ട്‌സ് എന്നിവരുടെ പ്രധാന വക്താക്കളാണ് പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ഈ സഹകരണത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അത്ലറ്റുകളും ചടങ്ങില്‍ പങ്കെടുത്തു. ”സുഖനിദ്രയിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഡ്യൂറോഫ്‌ലക്സ് എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്. മികച്ച ഉറക്കമാണ് മികച്ച പ്രകടനത്തിന്റെ മൂലക്കല്ല് എന്ന ഞങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ് ഐഐഎസ്സുമായുള്ള ഈ സഹകരണം വിളിച്ചോതുന്നത്. പാരീസിലേക്കുള്ള സ്വപ്നപാത പിന്തുടരുന്ന നമ്മുടെ രാജ്യത്തെ അത്ലറ്റുകള്‍ക്ക് ഞങ്ങളുടെ അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്.’ ഡ്യൂറോഫ്‌ലക്സ് സി.ഇ.ഒ മോഹന്‍രാജ് ജെ പറഞ്ഞു. ”സ്പോര്‍ട്സ് സയന്‍സ് എന്നത് ഐഐഎസ്സില്‍ ഞങ്ങള്‍ വളരെയധികം നിക്ഷേപം നടത്തുന്ന ഒരു വശമാണ്, മാത്രമല്ല ഞങ്ങള്‍ ചെയ്യുന്ന പലതിന്റെയും കാതലാണ് അത്. ഞങ്ങളുടെ അത്ലറ്റുകള്‍ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും പ്രചോദനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്ന ആളുകളുമായി ഞങ്ങള്‍ എല്ലായ്‌പ്പോഴും സഹകരിക്കാറുണ്ട്, അതാണ് ഡ്യൂറോഫ്‌ലക്സുമായുള്ള ബന്ധത്തെ അര്‍ത്ഥവത്തായ ഒന്നാക്കി മാറ്റുന്നത്.’ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട് സിഇഒ റുഷ്ദീ വാര്‍ലി ഈ സഹകരണത്തിനായുള്ള തന്റെ താല്പര്യം പ്രകടിപ്പിച്ചു. ”ഇന്ത്യന്‍ സ്പോര്‍ട്സ് ഇക്കോ സിസ്റ്റത്തില്‍ വലിയ വിടവായിരുന്നു ഗ്രാസ്‌റൂട്ട് ലെവലില്‍ അത്ലറ്റുകളെ പിന്തുണയ്ക്കുക എന്നത്, ബ്രാന്‍ഡുകളും കോര്‍പ്പറേറ്റുകളും അതിനായി മുന്നോട്ട് വരുന്നത് ശരിക്കും പ്രോത്സാഹജനകമാണ്. അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്തുന്നതിന് സ്പോര്‍ട്സ് സയന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡ്യൂറോഫ്‌ലക്സിനെ പോലൊരു പങ്കാളിയെ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.’ ഈ സഖ്യത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ജെഎസ്ഡബ്ലിയു സ്പോര്‍ട്സ് സിഒഒ ദിവ്യാന്‍ഷു സിംഗ് പറഞ്ഞു. അത്ലറ്റുകളുടെ പ്രകടനത്തിന് സ്ഥിരമായ പരിശീലനവും സമീകൃതാഹാരവും പോലെ ഉറക്കവും നിര്‍ണായകമാണ്. അത്ലറ്റുകളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രക്രിയയില്‍ സുഖ നിദ്ര ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്, ശരീരത്തെ സുഖപ്പെടുത്തുന്നതിനും പൂര്‍വാവസ്ഥയിലേക്ക് എത്തിക്കുന്നതിനും ഇത് സഹായിക്കുന്നു. ഉറക്കം അവരുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും പേശികളെ നന്നാക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കികൊണ്ടുള്ള ഡ്യൂറോഫ്‌ലക്‌സും ഐഐഎസ്സും തമ്മിലുള്ള പങ്കാളിത്തം കേവലം ഒരു കൂട്ടായ്മ മാത്രമല്ല അത് ഒരു കാഴ്ചപ്പാടുകളുടെ പങ്കിടല്‍ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…