തമിഴ്നാട്ടില്‍ മഴ കനക്കുന്നു; ചെന്നെ അടക്കം 16 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തമിഴ്നാട്ടില്‍ മഴ കനക്കുന്നു. ചെന്നെ അടക്കം 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മയിലാട്തുറെ അടക്കമുള്ള മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായതോടെയാണ് തമിഴ്‌നാട്ടില്‍ മഴ കനക്കുന്നത്.
പുതുച്ചേരിയിലും കാരയ്ക്കലും മഴ ശക്തമാകും. മയിലാട്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ കടല്‍ക്ഷേഭം ശക്തമാണ്. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാമേശ്വരത്തും പാമ്പനിലും രാവിലെ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളില്‍ കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം SDRF, NDRF ടീമുകളും സജ്ജമാണ്. ദുരിതാശ്വാസക്യാമ്പുകള്‍ ആവശ്യാനുസരണം തുറക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നാല് ദിവസം കൂടി മഴ തുടര്‍ന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…