ആത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമായെന്ന കവര്‍ കുറിപ്പോടെയാണ് ആത്മകഥ പുറത്തിറക്കിയിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന സ്വപ്‌ന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരാള്‍ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല എന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് പരാമര്‍ശങ്ങള്‍. പുസ്തകം ഡിസി ബുക്‌സാണ് പുറത്തിറക്കുന്നത്. എം ശിവശങ്കര്‍ ജയില്‍ മോചിതനായി ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ പ്രചരിച്ചത് കടും നിറത്തിലുള്ള ആരോപണങ്ങളും ഊതിപ്പെരുപ്പിച്ച നുണകളുമാണ്. സ്വര്‍ണക്കടത്ത് കേസില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടു. സ്വപ്‌നയുമായി പഴയ സുഹൃത്തായിരുന്നു. എന്നാല്‍, സ്വപ്‌നയ്ക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നു എന്നത് അപ്രതീക്ഷിതമായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം നിരസിച്ചു. പിന്നീട് സ്വപ്‌നയും ഭര്‍ത്താവും ഫ്‌ലാറ്റിലെത്തി വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍, ഇടപെടാന്‍ കഴിയില്ലെന്ന് വീണ്ടും മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരാള്‍ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. ദുബായില്‍ നിന്ന് സ്വര്‍ണം കയറ്റിവിട്ടത് ആര്, ആര്‍ക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതില്‍ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയെന്ന് കരുതുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പെരുംനുണ പറഞ്ഞു. മാധ്യമങ്ങള്‍ വേട്ടയാടി. സസ്പന്‍ഷന്‍ ആവുന്നതിനു മുന്‍പ് അങ്ങനെ റിപ്പോര്‍ട്ട് നല്‍കി. സെക്രട്ടേറിയറ്റിലെ ചില സുഹൃത്തുക്കളാണ് തനിക്കെതിരെ പണിയൊപ്പിച്ചത് എന്നൊക്കെ ശിവശങ്കര്‍ പുസ്തകത്തില്‍ കുറിയ്ക്കുന്നു.സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കറിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരം സംസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്പോര്‍ട്സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലും പുറത്തുവന്നു. ശിവശങ്കറിന്റെ ഇടപെടല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായണെന്നായിരുന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് നടന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവച്ചതാണ് കേസില്‍ ശിവശങ്കറിനെതിരായ കുറ്റം. കേസില്‍ 29ാം പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…