നികുതിവെട്ടിപ്പില്‍ ഷവോമി, 653 കോടി വെട്ടിച്ചുവെന്ന് ഡിആര്‍ഐയുടെ കണ്ടെത്തല്‍

നികുതിവെട്ടിപ്പില്‍ ഉള്‍പ്പെട്ട് ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി. 653 കോടിയുടെ നികുതിവെട്ടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഷവോമി നികുതി വെട്ടിപ്പ് നടത്തിയെന്ന് ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. ഷവോമി ഉത്പന്നങ്ങള്‍ക്ക് വില കുറച്ച് കാണിക്കുകയും തുടര്‍ന്ന് ഡ്യൂട്ടിവെട്ടിപ്പ് നടത്തുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് ഷവോമിയ്ക്ക് നോട്ടീസ് നല്‍കി.വെട്ടിച്ച തുക തിരികെ പിടിക്കുന്നതിനായാണ് ഡിആര്‍ഐ ഷവോമിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഷവോമിക്കെതിരെ ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിപ്പിന് തെളിവുകള്‍ കണ്ടെത്തുവാന്‍ സാധിച്ചുവെന്ന് ധനകാര്യ മന്ത്രാലയവും വ്യക്തമാക്കി. നികുതി വെട്ടിപ്പിനായി ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നുവെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ഡ്യൂട്ടിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന കോടികള്‍ നഷ്ട്ടപ്പെട്ടതായാണ് ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…