ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാലദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇന്ന് പുലര്‍ച്ചെ 2.24ന് (UTC) 72.47E 2.65N ഭാഗത്തേക്ക് റോക്കറ്റ് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് മാലദ്വീപിനു മുകളിലാണ് കാണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ലോംഗ് മാര്‍ച്ച് 5 ബി എന്ന ചൈനീസ് ഭീമന് റോക്കറ്റ് ഇന്ത്യന്‍ സമുദ്രത്തില്‍ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കണ്ട്രോള് സ്ക്വാഡ്രന്‍ വിഭാഗം നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഇവര്‍ നിയന്ത്രിക്കുന്ന സ്പേസ് ട്രാക്ക് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പതനമേഖലയുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്.
വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വര…













