
ഐഎസ്എല്ലിലെ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. എടികെ മോഹന്‍ ബഗാനാണ് മഞ്ഞപ്പടയുടെ എതിരാളികള്‍.പോയിന്റ് പട്ടികയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്തെത്താം. എന്നാല്‍ മറുവശത്ത് തലപ്പെത്തെത്താനാകും എടികെയുടെ പോരാട്ടം.ടീമിലെ കോവിഡ് വ്യാപനത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അത്ര ശുഭകരമല്ല. അവസാന നാല് മത്സരങ്ങളില്‍ രണ്ട് വീതം തോല്‍വിയും ജയവുമാണ് സമ്ബാദ്യം. സീസണിലെ ഏറ്റവും മോശം ഫോമിലുള്ള എസ് സി ഈസ്റ്റ് ബംഗാളിനോട് തലനാരിഴയ്ക്കാണ് കഴിഞ്ഞ മത്സരത്തില്‍ ജയം സ്വന്തമാക്കിയത്.പ്ലെ ഓഫ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഓരോ മത്സരങ്ങളും ഫൈനലിന് തുല്യമായിരിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടീമിന്റെ പ്രകടനത്തില്‍ തൃപ്തനാണെന്നുമാണ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് പറയുന്നത്. ഓരോ മത്സരങ്ങളും പ്രധാനമാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.മറുവശത്ത് മിന്നും ഫോമിലാണ് മോഹന്‍ ബഗാന്‍. അവസാന മൂന്ന് മത്സരങ്ങളിലും വിജയം നേടിയാണ് വരവ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരോടായിരുന്നു കഴിഞ്ഞ രണ്ട് പോരാട്ടങ്ങളും. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര മറികടന്ന് ജയം സ്വന്തമാക്കുക എടികെയ്ക്ക് അത്ര എളുപ്പമാകില്ല.എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് മുകളില്‍ മോഹന്‍ ബഗാന് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു ജയം പോലും നേടാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല. മോഹന്‍ ബഗാനെ അതിജീവക്കാനായാല്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിയും.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







