
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണെന്നും ഹൈ സ്പീഡ് റെയില്‍ പ്രഖ്യാപിച്ച യുഡിഎഫ് തന്നെ കെ റെയിലിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലൂടെയാണ് വിമര്‍ശനം. പകല്‍ കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സില്‍വര്‍ ലൈന്‍. വിശദമായ പദ്ധതി വരുന്നത്തിന് മുന്‍പ് പ്രതിപക്ഷം പദ്ധതിയെ തള്ളി പറയുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ബഹുജനാടിത്തറ തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനും ബിജെപിക്കും. പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോള്‍ ചുവട് മാറ്റുന്നതില്‍ ദുരൂഹതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മാറ്റം കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടാണ്. വിമോചന സമര മാതൃകയിലാണ് എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ കൈകോര്‍ക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…










