പതിനെട്ടാം പടി ചവിട്ടി സന്തോഷം പങ്കുവച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു

പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടന്‍ ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി.ബന്ധുകളായ അഞ്ചുപേര്‍ക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിന്റെ ശബരിമല ദര്‍ശനം.
തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദര്‍ശനം സാധ്യമാക്കുന്നുണ്ട്. ശബരിമല മുഴുവന്‍ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയില്‍ വരുത്തിയത്.
അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടുത്താതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദര്‍ശന ശേഷം തന്ത്രിയെയും മേല്‍ശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…