
കല്‍പ്പറ്റ : ഊര്‍ജകേരള മിഷന്റെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പുരപ്പുറ സോളാര്‍ ഫേസ് ഒന്നിന് തുടക്കമിട്ട് ജില്ലയില്‍ മൂന്ന് നിയോജകമണ്ഡലങ്ങളിലും നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ സോളാര്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടിയില്‍ തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡി സ്കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 30 കിലോവാട്ട് ശേഷിയുള്ള നിലയം ഒ ആര് കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന് അധ്യക്ഷനായി. കല്‍പ്പറ്റയില്‍ വയനാട് ഓര്‍ഫനേജ് ഹൈസ്കൂള്‍ പിണങ്ങോടില്‍ പൂര്‍ത്തീകരിച്ച 10 കിലോവാട്ട് ശേഷിയുള്ള നിലയം വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി കെ രേണുക ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം എന്‍ സി പ്രസാദ് അധ്യക്ഷനായി.ബത്തേരിയില്‍ അമ്മായിപ്പാലം കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ സ്ഥാപിച്ച 28 കിലോവാട്ട് ശേഷിയുള്ള സോളാര്‍ നിലയം ബത്തേരി നഗരസഭാ ചെയര്മാന് ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍ അധ്യക്ഷനായി.ജില്ലയില്‍ 91 സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. അതില്‍ അമ്പത് സ്കൂളുകളുമുണ്ട്. 13 സ്കൂളുകളില്‍ പദ്ധതി പൂര്‍ത്തിയായി. മാനന്തവാടി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി. ബത്തേരി താലൂക്കാശുപത്രിയില്‍ 166 കിലോവാട്ടിന്റെ പദ്ധതി പണിപ്പുരയിലാണ്. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ (25 കിലോവാട്ട്), വയനാട് മെഡിക്കല്‍ കോളേജ് നഴ്സിങ് ബ്ലോക്ക് (50 കിലോവാട്ട്), വയനാട് എന്‍ജിനിയറിങ് കോളേജ്, കല്‍പ്പറ്റ എന്‍എംഎസ്എം കോളേജ് എന്നിവിടങ്ങളിലും പദ്ധതി പുരോഗമിക്കുകയാണ്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











