പൂവച്ചല്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വര്‍ഷം മുന്‍പാണ് ദിവ്യയെയും ന്നരവയസ്സുകാരിയെയും കാണാതായത്. ഭര്‍ത്താവ് മാഹീന് കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.മാഹീന് കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലില്‍ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോണ്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…












