ഗുജറാത്തിലെ ഖാന്‍പൂരില്‍ ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം. ഭക്ഷണ സാധനങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 45 കാരനെ ഹോട്ടല്‍ ഉടമയും ജീവനക്കാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയന്തി ചൗഹാന്‍ വഡോദരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഖാന്‍പൂരിലെ ലിംഡിയ കവലയ്ക്ക് സമീപമുള്ള ഹോട്ടലില്‍ മെയ് 7 നാണ് സംഭവം. ഹോട്ടലുടമ അമിത് വീനു പട്ടേലിനും മറ്റൊരു ജീവനക്കാരനുമെതിരെ ഗുജറാത്ത് പൊലീസ് പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്തു. ചൗഹാനെതിരെ പട്ടേലും ജീവനക്കാരനും ജാതി അധിക്ഷേപം നടത്താറുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…