കണ്ണൂര്‍: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കേണ്ട സമയമായിട്ടില്ലെന്നും ബവ്ക്യൂ വഴി മദ്യം വില്‍ക്കാന്‍ നിലവില്‍ ആലോചനയില്ലെന്നും മന്ത്രി എം.വി.ഗോവിന്ദന്‍. മദ്യശാലകള്‍ തുറക്കുന്ന കാര്യം കോവിഡ് വ്യാപന സാഹചര്യങ്ങള്‍ നോക്കി പിന്നീട് തീരുമാനിക്കും. സാമൂഹിക അകലം പാലിച്ച് മദ്യം വില്‍ക്കാന്‍ കഴിയുമോയെന്നാണു ചിന്തിക്കുന്നത്.

ന്യുനപക്ഷ സംവരണാനുപാത വിഷയത്തില്‍ ഹൈക്കോടതി വിധി അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇടതുമുന്നണി അംഗങ്ങളില്‍ ചിലര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ട. വിശ്വാസികള്‍ക്ക് അവരുടെ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…