ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍സിപി. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കോടതിയുടെ തീരുമാനം വരട്ടെയെന്ന് എന്‍സിപി നേതാവ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. നിയമോപദേശം എതിരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കോടതിയുടെ പരാമര്‍ശം കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യമില്ല. മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നതെന്നും പീതാംബരന്‍ പറഞ്ഞു.
സാഹചര്യം ഗൗരവമുള്ളതാണെന്നും രാജിയില്‍ തീരുമാനം സ്വയം എടുക്കണമെന്നും തോമസ് ചാണ്ടിയെ മുന്നണി നേതൃത്വം അറിയിച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി തീരുമാനം എടുക്കണമെന്നായിരുന്നു സന്ദേശം.
രാജി വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കും. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും. കായല്‍ കയ്യേറ്റവും ലോക്ക് പാലസ് റിസോര്‍ട്ടിലേക്ക് ഭൂമി മണ്ണിട്ട് നികത്തിയത് അടക്കം നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം അക്കമിട്ട് നിരത്തിയ കലക് ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി. ആലപ്പുഴ കലക്ടര്‍ ടി.വി അനുമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടി റവന്യു മന്ത്രി നടപടിയെടുക്കുണമെന്ന് ശുപാര്‍ശയും നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഐഎം നിര്‍ബന്ധിതരായത്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…







