മലയാള സിനിമാ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമായിരുന്നു.കൈലാസ് നാഥ് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസിലാകാത്തവര്‍ക്ക് സാന്ത്വനത്തിലെ പിള്ളച്ചേട്ടനെന്ന് പറഞ്ഞാല്‍ ആളെ പിടികിട്ടും. കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമായി വരില്ല. അത്രയേറെ ജനപ്രിയമാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ കൈലാസ് നാഥിന്റെ കഥാപാത്രം.കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുകയാണ് ഈ കലാകാരന്‍. മലയാളത്തിന്റെ മഹാപ്രതിഭ ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ച് കഴിഞ്ഞു.
നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സീരിയല്‍ നടന്‍ എന്ന പേരിലാണ് നടന് പോപ്പുലാരിറ്റി ലഭിച്ചത്. അസുഖം മൂലം കൈലാസ് നാഥ് വിട പറയുേമ്പാള്‍ അദ്ദേഹം അവതരിപ്പിച്ച ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ മിന്നി മറയുകയാണ്. അറുപത്തിയഞ്ചുകാരനായ താരം നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.കുറച്ച് കാലങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ അഭിനയത്തിലും സജീവമായിരുന്നില്ല. സീരിയല്‍-സിനിമാ താരം സീമ.ജി.നായര്‍ അടക്കമുള്ളവര്‍ക്ക് വളരെ അധികം ആത്മബന്ധം കൈലാസ് നാഥുമായി ഉണ്ടായിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ സിനിമാ-സീരിയല്‍ രംഗത്ത് നിന്ന് നിരവധി പേര്‍ ആദരാഞ്ജലികളുമായി എത്തി.താരത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസ് തിരിച്ചറിഞ്ഞ ശേഷം കലാമേഖലയില്‍ നിന്നും നിരവധിപേര്‍ ചികിത്സയ്ക്ക് വേണ്ടി സാമ്ബത്തിക സഹായം നല്‍കിയിരുന്നു. ഒട്ടനവധി പേര്‍ അളവില്ലാതെ സഹായച്ചതിനാലും ആശുപത്രി ഇളവുകള്‍ തന്നതിനാലും കടം വാങ്ങാതെ കുറച്ച് കാലം ചികിത്സ നടത്തിയെന്ന് നടന്റെ കുടുംബം മുന്‍പ് പറഞ്ഞിരുന്നു. ധാരാളം പേര്‍ പലരീതിയിലുള്ള സഹായങ്ങളുമായി ഒപ്പം നിന്നു. ആശുപത്രിയില്‍ നിന്നും ഒരുപാട് ഇളവുകള്‍ കിട്ടി. അദ്ദേഹത്തെ സ്‌നേഹിക്കുന്നവരോട് ഒരുപാട് നന്ദിയുണ്ട്. അത് വാക്കുകളില്‍ ഒതുക്കാനാകില്ല. ഒരിക്കലും ഇത്ര വലിയ ഒരു പിന്തുണ പ്രതീക്ഷിച്ചില്ല. കടം വാങ്ങേണ്ടി വന്നില്ല. തുടര്‍ന്ന് അച്ഛന്റെ ചികിത്സയ്ക്കുള്ള പണവും ലഭിച്ചിട്ടുണ്ട്. ദൈവത്തിന്റെ സഹായം’, എന്നായിരുന്നു കുറച്ചുനാളുകള്‍ക്ക് മുന്‍പ ്‌കൈലാസിന്റെ മകള്‍ ധന്യ വനിത ഓണ്‍ലൈനോട് പറഞ്ഞത്.അസുഖം തിരിച്ചറിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ വലിയ തുക ചികിത്സയ്ക്ക് ചെലവാകുമെന്ന് ഉറപ്പായപ്പോള്‍ അതിനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനോ കുടുംബത്തിനോ ഇല്ലെന്ന് മനസിലാക്കി സീരിയലിലെ സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴിയാണ് സഹായമഭ്യര്‍ഥിച്ച് പണം സ്വരൂപിച്ചത്. ബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ടയാളാണ് കൈലാസ് നാഥ്. പുകവലിയോ മദ്യപാനമോ ഒന്നും ഉണ്ടായിരുന്നില്ല. ഇവയൊന്നും കാരണവുമല്ല അദ്ദേഹത്തിന്റെ ലിവര്‍ ഡാമേജ് ആയതും. പൂജയും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന അദ്ദേഹം സഹപ്രവര്‍ത്തകരോട് എപ്പോഴും തമാശ പറഞ്ഞ് സംസാരിക്കുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈലാസിന്റെ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്ക് നീറ്റലാകുന്നതും. മലയാളത്തില്‍ തിളങ്ങും മുന്‍പ്തമിഴിലായിരുന്നു കൈലാസ് സജീവമായിരുന്നത്. ഒരു തലൈ രാഗം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തിയത്. ബംമ്പര്‍ ഹിറ്റായിരുന്നു തമിഴില്‍ ആ ചിത്രം. പിന്നാലെ അദ്ദേഹത്തിന്റെ പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. തമിഴില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷം ഇട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നടന്‍ എന്നതിലുപരി സംവിധായകനുമായിരുന്നു കൈലാസ് നാഥ്. സംവിധായകനായി അറിയപ്പെടാന്‍ തന്നെയായിരുന്നു ആഗ്രഹം. മലയാളത്തില്‍ ഇതു നല്ല തമാശ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സംഗമമാണ് ആദ്യ മലയാള സിനിമ. സാന്ത്വനം ഉള്‍പ്പടെ നൂറുകണക്കിന് സീരിയലുകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. വിടരുന്ന മൊട്ടുകള്‍, ഏതോ ഒരു സ്വപ്‌നം, മാളിക പണിയുന്നവര്‍, വേനലില്‍ ഒരു മഴ, അമ്പലവിളക്ക്, ലോനാച്ചന്റെ സഹായി, ഇടിമുഴക്കം, ഇരട്ടി മധുരം, ശരവര്‍ഷം, എനിക്കും ഒരു ദിവസം തുടങ്ങിയവയാണ് നടന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…