ഹാങ്‌ചോ: ചൈനയില്‍ തിരിതെളിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിത്തിളക്കത്തോടെ ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചു. ആദ്യ ദിനം ഇതുവരെ മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍(വെള്ളി) സ്വന്തമാക്കിയത്.ആദ്യ മെഡലിന് തൊട്ടുപിന്നാലെ തുഴച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ അര്‍ജുന്‍ ലാല്‍ ജാട്ടും അരവിന്ദുമാണ് വെള്ളി നേടിയത്. തുഴച്ചില്‍ ടീം ഇനത്തില്‍ ഇന്ത്യന്‍ എട്ടംഗ സംഘവും വെള്ളി നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രമിത വെങ്കലം നേടി. തുഴച്ചില്‍ പുരുഷ ജോഡിയില്‍ ഇന്ത്യയുടെ ബാബു ലാല്‍ യാദവും ലേഖ് റാമും വെങ്കലം നേടി.അതേസമയം, ഏഷ്യന്‍ ഗെയിംസ് ആദ്യ ദിനം ചൈന മെഡല്‍ വേട്ടയില്‍ ഒന്നാമത് തുടരുന്നു. 10 സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളാണ് ചൈന ഇതുവരെ വാരിയത്. ഒരു സ്വര്‍ണം മാത്രം നേടി ഹോങ്കോങ് ആണ് പട്ടികയില്‍ രണ്ടാമത്. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി അഞ്ച് മെഡലുകളുമായി ഇന്ത്യയാണ് മൂന്നാമത്.

ഇന്ത്യ ഇതുവരെ:

വെള്ളി മെഡല്‍: ഷൂട്ടിംഗ് – വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രമിത, മെഹുലി ഘോഷ്, ചൗക്സി (ടീം)

വെള്ളി മെഡല്‍: തുഴച്ചില്‍ – പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാല്‍ ജാട്ടും അരവിന്ദും.

വെള്ളി മെഡല്‍: തുഴച്ചില്‍ – പുരുഷ ടീം (മെന്‍സ് 8)

വെങ്കല മെഡല്‍: ഷൂട്ടിംഗ് – വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ രമിത.

വെങ്കല മെഡല്‍: തുഴച്ചില്‍ – പുരുഷ ജോഡിയില്‍ ഇന്ത്യയുടെ ബാബു ലാല്‍ യാദവും ലേഖ് റാമും.

ക്രിക്കറ്റ്: ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍, വെള്ളി ഉറപ്പിച്ചു.

പുരുഷ ഹോക്കി: പൂള്‍ എ മത്സരത്തില്‍ ഇന്ത്യ 16-0ന് ഉസ്‌ബെക്കിസ്ഥാനെ തോല്‍പിച്ചു

തുഴച്ചില്‍: വനിതകളുടെ ലൈറ്റ്വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ ഇന്ത്യയുടെ കിരണും അന്‍ഷിക ഭാരതിയും ഒമ്ബതാം സ്ഥാനത്ത്.

തുഴച്ചില്‍: പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍സില്‍ ഇന്ത്യയുടെ സത്‌നാം സിങ്ങും പര്‍മീന്ദര്‍ സിങ്ങും ആറാം സ്ഥാനത്ത്.

തുഴച്ചില്‍: ഇന്ത്യയുടെ അശ്വതി പടിഞ്ഞാറയില്‍ ബാബു, മൃണ്‍മയീ നിലേഷ് സല്‍ഗോങ്കര്‍, പ്രിയ ദേവി തങ്ജം, രുക്മണി എന്നിവര്‍ വനിതകളുടെ നാലില്‍ അഞ്ചാം സ്ഥാനത്ത്.

ടേബിള്‍ ടെന്നീസ്: വനിതകളുടെ ടേബിള്‍ ടെന്നീസ് ടീം റൗണ്ട് 16ല്‍ തായ്ലന്‍ഡിനെതിരെ ഇന്ത്യ 2-3ന് തോറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…